മഞ്ഞള്ളൂർ: ആരക്കുഴ പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ആരക്കുഴ പഞ്ചായത്തിലെ ഭരണപക്ഷ അഗം പഞ്ചായത്ത് കമ്മിറ്റി യോഗം ബഹിഷ്കരിച്ചു. പതിമൂന്നാം വാർഡ് അംഗം ലസിത മോഹൻ ആണ് കഴിഞ്ഞദിവസം നടന്ന പഞ്ചായത്ത് സമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്.
പതിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന മാവിൻചുവട്, നെല്ലൂർ ഭാഗങ്ങളിൽ ആണ് മാസങ്ങളായിട്ട് കുടിവെള്ളം തടസ്സപ്പെട്ടിരിക്കുന്നത്. കുടിവെള്ള പ്രശ്നം അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യാൻ സമിതി തയ്യാറാകാത്തതാണ് അംഗത്തെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന. ആകെയുള്ള 13 സീറ്റുകളിൽ പത്തും ഒറ്റയ്ക്ക് മത്സരിച്ച് വിജയിച്ച കോൺഗ്രസ് ആണ് ഇവിടെ ഭരിക്കുന്നത്. അവസാന ഒരു വർഷം പ്രസിഡന്റ് സ്ഥാനം ലസിതക്കാകുമെന്ന് ധാരണയുണ്ടായിരുന്നു. കോൺഗ്രസ് അംഗം തന്നെയായ ഇവർ നടത്തിയ ഇറങ്ങിപ്പോക്ക് പാർട്ടിയിൽ ചർച്ചയാകുകയും ചെയ്തിട്ടുണ്ട്.