മുവാറ്റുപുഴ: എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ മുസ്ലിം ലീഗ് പ്രവര്‍ത്തന ഫണ്ട് കളക്ഷനില്‍ പങ്കാളികള്‍ ആയി പായിപ്ര പഞ്ചായത്ത് യുഡിഫ് ജനപ്രതിനിധികള്‍. പായിപ്രഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കിയില്‍ നിന്നും മുസ്ലിം ലീഗ് മണ്ഡലം ട്രഷറാരും ഗ്രാമ പഞ്ചായത്ത് മെമ്പര്‍കൂടി ആയ എം എസ് അലി തുക ഏറ്റു വാങ്ങി ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ ടീച്ചര്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വി ഇ നാസ്സര്‍,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എംസി വിനയന്, മുഹമ്മദ് ഷാഫി, എല്‍ജി റോയ്, പിഎ അനില്‍ എന്നിവര്‍ പങ്കെടുത്തു.