മാറാടി കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന ക്യാമ്പയിന് ഭാഗമായി ഈസ്റ്റ് മാറാടി വി.എച്ച്.എസ്. സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിന്റെയും സൈക്കിള്‍ ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. മാറാടി പഞ്ചായത്ത് ജംഗ്ഷനില്‍ നിന്നും സൈക്കിള്‍ റാലി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒപി ബേബി ഫ്ലാഗ് ഓഫ് ചെയ്തു.
ചടങ്ങില്‍ വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പിപി ജോളി, വാര്‍ഡ് മെമ്പര്‍ ഷിജി മനോജ്, കാര്‍ഷിക വികസന സമിതി അംഗം സജി ടി ജേക്കബ്, സ്കൂള്‍ പി.റ്റി.എ പ്രസിഡന്റ് സിനിജ സനില്‍, വേണു എസ് ജി, സുമേഷ് എംപി, സിനിമോള്‍ ഇപി, റിജു എന്നിവര്‍ പങ്കെടുത്തു. സൈക്കിള്‍ റാലിക്ക് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദിഖി, കൃഷി ഓഫീസര്‍ എല്‍ദോസ് എബ്രഹാം എന്നിവര്‍ നേതൃത്വം നല്കി.
മാറാടി പഞ്ചായത്ത് കവലയില്‍ നിന്നും തുടങ്ങിയ റാലിയ്ക്ക് ഈസ്റ്റ് മാറാടി സ്കൂള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും സ്വീകരണം നല്കി. സീനിയര്‍ അസിസ്റ്റന്റ് ഡോ. അബിത രാമചന്ദ്രന്, റോണി മാത്യു, ഹെഡ്മാസ്റ്റര് അജയന് എ.എ, പൗലോസ് റ്റി, സുധി മോന് എ.കെ, സൗമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
ഈസ്റ്റ് മാറാടിയില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ സിജി ഷാമോന്, കാര്‍ഷിക വികസന സമിതി അംഗം ബേബി പി കെ പാറപ്ലാക്കില് എന്നിവര്‍ പങ്കെടുത്തു.