മുവാറ്റുപുഴ : പേഴക്കാപ്പിള്ളിയിലുള്ള ഇലാഹിയ ലോ കോളേജിൽ എറണാകുളം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, കേരളാപോലീസിന്റെ സൈബർ ക്രൈം യൂണിറ്റ്, സേവഖ് ഗ്ലോബൽ എന്നിവരുടെ ആഭിമുഖ്യത്തിൽ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും ലീഗൽ സർവീസസ് അതോറിറ്റി ആക്ടിനെക്കുറിച്ചും ബോധവത്ക്കരണ സെമിനാർ നടത്തി.
ഇലാഹിയ ലോ കോളേജ് ചെയർമാൻ സാദിഖ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സീനിയർ ഡിവിഷൻ ജില്ലാ സിവിൽ ജഡ്ജും, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ രജിത ആർ. ആർ. യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ലീഗൽ സർവീസസ് അതോറിറ്റിയുടെ ഘടനയെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും യോഗത്തിൽ അവർ വിശദമാക്കി.
തുടർന്ന് സംസാരിച്ച അരുൺ രാമകൃഷ്ണൻ (സൈബർ ക്രൈം യൂണിറ്റ്, കാക്കനാട്) സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും കുറ്റകൃത്യത്തിനു ഇരയായാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും ക്ലാസ് എടുത്തു. ശേഷം നടന്ന സെഷനിൽ, ദീപ്തി, ഹർഷിത (സേവഖ് ഗ്ലോബൽ) എന്നിവർ സൈബർ ആക്രമണങ്ങളുടെ വിവിധങ്ങളായ നിയമവശങ്ങളെക്കുറിച്ചു സംസാരിച്ചു. പുരുഷോത്തമൻ പിള്ള, റിട്ടയേർഡ് ഡെപ്യൂട്ടി രജിസ്ട്രാർ, എംജി യൂണിവേഴ്സിറ്റി, കേരള ലീഗൽ സർവീസസ് അതോറിറ്റി പദ്ധതികളെക്കുറിച്ചു വിവരിച്ചു. ഇലാഹിയ ലോ കോളേജ് പ്രിൻസിപ്പൽ കെ.ജെ. രാജൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു