വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 19ാം ഡിവിഷന് തൊടുവട്ടിയില്‍ ഇന്ന് റീപോളിംഗ് നടക്കും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിംഗ് നടക്കുന്നത്.
വോട്ടെണ്ണല്‍ നടക്കുന്നതിനിടെ 19ാം ഡിവിഷനിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ നിന്ന് ഫലം വീണ്ടെടുക്കാനാകാത്ത വിധം യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് റീപോളിംഗ് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ നല്കി. കമ്മീഷനാണ് വാര്‍ഡില്‍ വീണ്ടും പോളിംഗ് നടത്താന്‍ തീരുമാനിച്ചത്.