മൂവാറ്റുപുഴ: വാളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ കെ.പി. എബ്രഹാമിനെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ ധാരണ അനുസരിച്ച് രണ്ട് വര്‍ഷം പൂര്‍ത്തിയായ ബിനോ കെ ചെറിയാന് ജൂണ്‍ മുപ്പതിന് രാജി വെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
പി ഡബ്ലു ഡി. എ എക്സി. ജൂലിന്‍ ജോസ് വരണാധികാരി ആയിരുന്നു.
യുഡിഎഫ് ന് ഏഴും എല്‍ഡി എഫിന് നാല് വോട്ടും ലഭിച്ചു, സിപിഎമ്മിലെ പി പി മത്തായി ആയിരുന്നു ല്‍ ഡിഫ് സ്ഥാനാര്‍ത്ഥി. ബി.ജെ പി അംഗം വിട്ടു നിന്നു, വൈസ് പ്രസിഡന്റ് മോള്‍സി എല്‍ദോസ്, ജോളിമോന് ചുണ്ടയില്‍, ബിനോ കെ ചെറിയാന്, ലിസി എല്‍ദോസ്, ദിഷ ബേസില്‍, രജിതാ സുധാകരന്, നേതാക്കളായ കെ. എം സലിം, സാബു ജോണ്‍, കെ.ഒ. ജോര്‍ജ്, എബി പൊങ്ങണത്തില്‍, ജോര്‍ജ് മാത്യു, കെ.എം മാത്തുകുട്ടി, സന്തോഷ് പി ഇ , അജി പി.എസ് , വി.വി. ജോസ്, ജിജോ പാപ്പാലില്‍, ആല്ബിന് യാക്കോബ് എന്നിവര്‍ സന്നിഹിതരായിരുന്നു.