മൂവാറ്റുപുഴ: കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന വ്യാപകമായി നടത്തുന്ന ഗുരുസ്പര്‍ശം പരിപാടിയുടെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ തലത്തില്‍ തുടക്കമായി. ഒറ്റക്കല്ല, ഒറ്റപ്പെടുത്തില്ല, ഒപ്പമുണ്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തി മൂവാറ്റുപുഴ നഗര സഭയിലെ ആശാ പ്രവര്‍ത്തകര്‍ക്കു ആവശ്യമായ പിപിഇ കിറ്റുകള്‍, സാനിറ്റസര്‍, മാസ്ക് തുടങ്ങിയവ വിതരണം ചെയ്തു.
മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ബിജു കെ ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന കൗണ്‍സിലര്‍ ജൂണോ ജോര്‍ജില്‍ നിന്ന് സാധനങ്ങള്‍ ഏറ്റുവാങ്ങി മൂവാറ്റുപുഴ നഗരസഭ ചെയര്മാന് പിപി എല്‍ദോസ് ഗുരുസ്പര്‍ശം പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ല സെക്രട്ടറി അനൂബ് ജോണ്‍, ട്രഷറര്‍ ജോബി കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.