എറണാകുളം: ചലനശേഷിയില്ലാത്ത പരീതെന്ന കുടുംബനാഥന് തന്റെ ഉപജീവന മാര്‍ഗം വീണ്ടെടുക്കാന്‍ സാന്ത്വന സ്പര്‍ശം 2021 കോതമംഗലം വേദിയില്‍ തീരുമാനം. തെങ്ങില്‍ നിന്നും വീണ് നട്ടെല്ലിന് പരിക്കേറ്റ പരീത് ഭാര്യയുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന ഡിറ്റര്‍ജെന്റ് ഉത്പന്നങ്ങള്‍ വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്.
ഇരമല്ലൂര്‍ പുറ്റിലഞ്ഞി സ്വദേശിയായ പരീതിന് ഏഴ് വര്‍ഷം മുന്‍പ് ലഭിച്ച മുച്ചക്ര വാഹനം ഉപയോഗശൂന്യമായിരുന്നു. ആദ്യം ലഭിച്ച മുച്ചക്രവാഹനം ഉപയോഗ ശൂന്യമായത് ചൂണ്ടിക്കാട്ടി പുതിയ വാഹനത്തിനായി ശ്രമിച്ചെങ്കിലും സാങ്കേതിക തടസങ്ങള്‍ കാരണം പരീതിന്റെ ന്യായമായ ആവശ്യം നിരസിക്കപ്പെട്ടു. അദാലത്തില്‍ പരീതിന്റെ പരാതി നേരിട്ട് പരിഗണിച്ച കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ മുച്ചക്രവാഹനം അനുവദിക്കാന്‍ സാമൂഹ്യനീതി വകുപ്പിന് നിര്‍ദ്ദേശം നല്കി.