എറണാകുളം: വര്‍ഷങ്ങളായി തീര്‍പ്പാകാത്ത പ്രശ്നത്തിന്് സാന്ത്വന സ്പര്ശത്തില് മല്ലികയ്ക്ക് പ്രതീക്ഷ നല്കി. ഇവരുടെ പട്ടയം ഏറ്റവും അടുത്ത ദിവസം തന്നെ കൈമാറുന്നനതിനുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍ദ്ദേശിച്ചു.
മല്ലികയുടെ കുടുംബം അശമന്നൂര്‍ പഞ്ചായത്തിലെ തയ്യാലില്‍ വര്‍ഷങ്ങളായി താമസിക്കുകയാണ്. ഭര്‍ത്താവിന്റെ അമ്മയും കൂടെയുണ്ട്. താമസിക്കുന്ന ഭൂമിക്ക് ഇതുവരെ പട്ടയം ലഭിച്ചിട്ടില്ല. രേഖകള്‍ ഇല്ലാത്തതിനാല്‍ സര്‍ക്കാരിന്റെ മറ്റ് സഹായങ്ങളൊന്നും ലഭിക്കുന്നില്ല. പഴയ വീട് ഇടിഞ്ഞു വീഴാറായി. ഭര്‍ത്താവിന് കൂലിപ്പണിയാണ്. ഭര്‍ത്താവിന്റെ സഹോദരനും ഈ ഭൂമിയില്‍ തന്നെ താമസിക്കുന്നുണ്ട്. ഇവര്‍ക്കും പട്ടയം ലഭിച്ചിട്ടില്ല.
പട്ടയത്തിനായി പലയിടങ്ങളിലും അപേക്ഷ നല്‍കിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. തുടര്‍ന്ന് സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തില്‍ എത്തുകയായിരുന്നു. അപേക്ഷ പരിഗണിച്ച മന്ത്രി വി എസ് സുനില്‍കുമാര്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കാന്‍ തൃപ്പൂണിത്തുറ ലാന്‍ഡ് ട്രൈബ്യൂണല്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.