മൂവാറ്റുപുഴ : മൂവാറ്റുപുഴ മേഖലയില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യ
ത്തോടെ ജാഗ്രത സമിതി രൂപീകരിച്ചു. മൂവാറ്റുപുഴ സെന്‍ട്രല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന
പരിപാടിയില്മയക്കുമരുന്ന് ലഹരി മാഫിയ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിന് നടപടി
സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായി. കൊച്ചക്കോന് ആഡിറ്റോറിയത്തില്‍ നടന്ന ജനജാഗ്രത സദസ്സില്‍ വിദ്യാര്‍ഥികള്‍, യുവാക്കള്‍,വനിതകള്‍, വിവിധ ക്ലബുകള്‍, റസിഡന്‍സ് സോസിയേഷനുകള്‍, രാഷ്ട്രീയപാര്‍ട്ടികള്‍, മത-സാമുദായിക സംഘടനകള്‍, പൊലീസ് തുടങ്ങി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവര്‍ പങ്കെടുത്തു.
ബോധവത്ക്കരണത്തിനു പുറമെ , ലഹരിവ്യാപനം തടയുക, വില്പന സംഘങ്ങളെ കണ്ടെത്തി അധികാരികളെ അറിയിക്കുക, ലഹരി സംഘങ്ങള്‍ തങ്ങുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തുക, നിരീക്ഷണം
നടത്തുക, തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് സമിതിയുടെ നേതൃത്വത്തില്‍ നടക്കുക.
ക്ലബ് പ്രസിഡന്റ് പി.എന്‍. റനീഷ് അധ്യക്ഷത വഹിച്ചു. രാസ ലഹരി അടക്കമുള്ള മയക്കുമരുന്നുകളുടെ ഉപഭോഗവും, വില്പനയുമാണ് നിലവില്‍ വ്യാപകമാകുന്നത്. ട്രാഫിക് എസ് .ഐ കെ.പി. സിദ്ധീഖ് ബോധവത്കരണ ക്ലാസ് എടുത്തു. മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മാരായ അജിമുണ്ടാട്ട് , ജോസ് കുര്യാക്കോസ്, നിസ അഷറഫ്, പ്രതിപക്ഷ നതാവ് ആര്. രാകേഷ്, പിഎം സലീം, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.എം. ഷുക്കൂര്‍ , എം.എ. യൂനുസ് , ഫാറുക്ക് മടത്തോടത്ത്, ഉമാമത്ത് സലീം തുടങ്ങിയവര്‍ സംസാരിച്ചു.