മാതൃകയായി മൂവാറ്റുപുഴ സ്വദേശികളായ ‘ഷൈഹയും മുഹമ്മദ് ഇര്‍ഫാനും’ തമ്മിലുള്ള വിവാഹം. ഒരുതരി സ്വര്‍ണമില്ല, വസ്ത്രത്തിന്റെ ആര്‍ഭാടങ്ങളില്ല, തികച്ചും സാധാരണ വേഷത്തില്‍ വേറിട്ട വിവാഹം. മംഗള കര്മ്മത്തിന് സാക്ഷിയാകാനെത്തിച്ചേര്ന്ന പലരുടേയും പത്രാസും പകിട്ടും പോലുമില്ലാതെ വേദിക്കു താഴെയിട്ട കസേരകളില്‍ ഉപവിഷ്ടരായിരുന്നു ഈ ദിവസത്തിന്റെ താരമിഥുനങ്ങള്. എക്കാലത്തും തിളങ്ങി നില്ക്കുന്ന മാതൃകയാവുകയാണ് ഈ ദമ്പതികള്‍. ആദര്‍ശ പ്രസംഗകരുടെ പൊങ്ങച്ച കോട്ടകളാണിവിടെ തകര്‍ക്കപ്പെട്ടത്.
പൊന്നിനും പണത്തിനും ഹോമിക്കപ്പെടുന്ന കുടുംബ ബന്ധങ്ങളുടെ കണ്ണീര്‍ക്കടലില്‍ സമാശ്വാസത്തിന്റെ പച്ചത്തുരുത്താകാന്‍ ഇത്തരം നന്മ നിറഞ്ഞ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കേണ്ടതുണ്ട്.
അബ്ദുല്‍ സമദ്, മുവാറ്റുപുഴയുടെ ഫെയ്സ്ബുക്ക് പോസ്റ്റിങ്ങനെ:
മാതൃകയാകുന്ന മക്കള്‍..
പതിവു പോലെ ഈ ഞായറാഴ്ചയും കല്യാണങ്ങളില്‍ പങ്കുകൊണ്ടെങ്കിലും ഒരിടത്ത് പതിവുകളാകെ തെറ്റിച്ച് കല്യാണപ്പെണ്ണും ചെക്കനും ഞങ്ങളെയത്ഭുതപ്പെടുത്തി. പൊന്നില്‍ കുളിച്ച് സര്‍വ്വാലങ്കാര വിഭൂഷിതയായ മണവാട്ടിയെയും അതിനൊത്ത പ്രൗഢിയുള്ള മണവാളനേയും കണ്ടുശീലിച്ച കണ്ണുകള്‍ ഹാളിലാകെ പരതി.. ഒടുവില്‍ അന്വേഷിച്ചു കണ്ടെത്തുമ്പോള്‍ തികച്ചും അവിശ്വസനീയമായിരുന്നു ആ കാഴ്ച. മംഗള കര്മ്മത്തിന് സാക്ഷിയാകാനെത്തിച്ചേര്ന്ന പലരുടേയും പത്രാസും പകിട്ടും പോലുമില്ലാതെ വേദിക്കു താഴെയിട്ട കസേരകളില്‍ ഉപവിഷ്ടരായിരുന്നു ഈ ദിവസത്തിന്റെ താരമിഥുനങ്ങള്..
ഒരു തരി സ്വര്‍ണമില്ലാതെ പളപളപ്പുള്ള വിവാഹ വസ്ത്രത്തിന്റെ ആര്‍ഭാടങ്ങളില്ലാതെ,
തികച്ചുംസാധാരണ വേഷത്തില്‍ ‘ഷൈഹയും മുഹമ്മദ് ഇര്‍ഫാനും’ എക്കാലത്തും തിളങ്ങി നില്ക്കുന്ന മാതൃകയാവുകയായിരുന്നു. ആദര്‍ശ പ്രസംഗകരുടെ പൊങ്ങച്ചക്കോട്ടകളാണിവിടെ തകര്‍ക്കപ്പെട്ടത്.
സ്വന്തം ജീവിതം കൊണ്ടെഴുതിയ നന്മനിറഞ്ഞ വീരഗാഥക്കുമുന്നില് ഞാനടക്കം ജാള്യതയോടെ നമിച്ചു നിന്നു. സുഹൃത്തായ മാധ്യമം പത്രത്തിന്റെ മൂവാറ്റുപുഴ ലേഖകന്‍ കെ പി റസാക്കിന്റെ https://www.facebook.com/razak.kp.9 രണ്ടാമത്തെമകള്‍ ‘ഷൈഹയും’ എറണാകുളം കലൂരിലുള്ള കെ വി അബ്ദുല്ഹമീദ്മകന് ‘മുഹമ്മദ് ഇര്‍ഫാനും’ വിവാഹിതരായ ചടങ്ങിലാണ് മേല്‍വിവരിച്ച അനുഗ്രഹീത മാതൃകക്ക് വേദിയൊരുങ്ങിയത്.
പൊന്നിനും പണത്തിനും ഹോമിക്കപ്പെടുന്ന കുടുംബ ബന്ധങ്ങളുടെ കണ്ണീര്‍ക്കടലില്‍ സമാശ്വാസത്തിന്റെ പച്ചത്തുരുത്താകാന്‍ ഇത്തരം നന്മ നിറഞ്ഞ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കേണ്ടതുണ്ട്. തുടര്‍ന്ന് ജീവിതത്തിലുടനീളം നന്മയുടെ വെളിച്ചം വഴികാട്ടട്ടെ,
മംഗളാശംസകള്‍ നേരുന്നു..