മൂവാറ്റുപുഴ: അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന കടാതി പൊറ്റവേലിക്കുടിയില് പരേതനായ കൃഷ്ണന്റെ മകന് അനൂപ് (45) നിര്യാതനായി. സംസ്കാരം നടത്തി. കഴിഞ്ഞ മെയ് 27 ന് വെളുപ്പിന് ഏഴുമണിയോടെ കടാതി വിശ്വകര്‍മ്മ അമ്പലത്തിന് സമീപമുണ്ടായ അപകടത്തിലാണ് അനൂപിന് പരുക്കേറ്റത്.
തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷനില്‍ ചികിത്സയിലിരിക്കെ ഇന്നലെ മരണപ്പെടുകയായിരുന്നു. ടാപ്പിങ് തൊഴിലാളിയായിരുന്ന അനൂപ് വീട്ടില്‍ നിന്നും പുറപ്പെടുമ്പോള്‍ ദേശീയ പാതയിലേക്ക് കടക്കുന്ന സമയം എതിര്‍ദിശയില്‍ നിന്നും ശുചിമാലിന്യവുമായി വന്ന ടാങ്കര്‍ ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്.
ഭാര്യ: ആരതി, ആലങ്ങാട് കോട്ടപ്പുറം വലിയ മഠത്തില്‍ കുടുംബാംഗം. മക്കള്‍: അനുശ്രീ, ശ്രീലക്ഷ്മി. ഇരുവരും കടാതി ഗവ. എല്‍.പി.എസ്. വിദ്യാര്തിഥിനികളാണ്.