ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും തിരുവനന്തപുരത്ത് വാഹനത്തിരക്ക്. പ്രധാന പരിശോധനാ കേന്ദ്രങ്ങളിലെല്ലാം വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. മതിയായ രേഖകളില്ലാത്തവരെ തിരിച്ചയയ്ക്കുമെന്നും അകാരണമായി പുറത്തിറങ്ങിയവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചു.
പ്രതീക്ഷിച്ചതിലും കൂടുതല്‍ തിരക്കാണ് നഗരത്തിലെന്നാണ് പൊലീസ് പറയുന്നത്. ക്വാറന്റീന് ലംഘനം തടയാന്‍ നൂറിലേറെ ബൈക്ക് പട്രോള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നഗരത്തിലേക്ക് പ്രവേശിക്കാന്‍ ആറു വഴികള്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് കമ്മീഷണര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.