മൂവാറ്റുപുഴ: യുഡിഎഫ് സ്ഥാനാര്‍ഥി മാത്യു കുഴല്‍നാടന്റെ മണ്ഡല പര്യടനം ആരംഭിച്ചു. പായിപ്രയിലെ കണ്വഷനില് പങ്കെടുത്തു കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. നിരവധി പ്രവര്‍ത്തകരും ജനപ്രതിനിധികളും യുഡിഎഫ് നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
കര്‍ഷക കുടുംബത്തില്‍ നിന്നു വന്ന താന്‍ എന്നും കാര്‍ഷിക മേഖലയുടെ ഉന്നമനത്തിന് എപ്പോഴും പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് മാത്യു പറഞ്ഞു.
നാടിന്റെ സമഗ്രമായ വികസനമാണ് തന്റെ ലക്ഷ്യം. യുഡിഎഫ് അഞ്ചു വര്‍ഷം മുന്‍പ് തുടങ്ങി വച്ച വികസന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയ കാലഘട്ടമായിരുന്നു കഴിഞ്ഞ 5 വര്‍ഷങ്ങള്‍. കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലം കണ്ടത് വികസന മുരടിപ്പ്. ഇതിന് അറുതി വരുത്തി ജോസഫ് വാഴയ്ക്കന് തുടങ്ങി വച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലെത്തിക്കുമെന്ന് മാത്യു പറഞ്ഞു.
പായിപ്ര പ്രദേശത്തെ വീടുകളിലും കടകളിലും മാത്യു പ്രചരണം നടത്തി. ആവേശത്തോടെയാണ് ജനങ്ങള്‍ മാത്യുവിനെ വരവേല്‍ക്കുന്നത്. നാടിനു മാറ്റം വരാന്‍ മാത്യു ജയിക്കണമെന്നും മാത്യുവിന്റെ ജയം സുനിശ്ചിതമെന്നും അവര്‍ ഒരേ സ്വരത്തില്‍ പറയുന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി, യുഡിഎഫ് നേതാക്കളായ കെ.എം സലിം, എ മുഹമ്മദ് ബഷീര്‍, കെഎം പരീത്, സലീം ഹാജി, പി.എ ബഷീര്‍, കെ.കെ ഉമ്മര്‍, പായിപ്ര കൃഷ്ണന്, എംപി ഇബ്രാഹിം, പിഎം നാസര്‍, വി.ഇ. നാസര്‍, ആലീസ് കെ. ഏലിയാസ്, മുഹമ്മദ് മേനാ മറ്റം, അജാസ് പായിപ്ര, എംസി വിനയന് എന്നിവര്‍ പ്രസംഗിച്ചു.