മൂവാറ്റുപുഴ: പൈനാപ്പിള്‍ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനായി മുവാറ്റുപുഴ ബ്ലോക്കില്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് 35 ലക്ഷം രൂപ അനുവദിച്ചു. ഏഴ് പ്രൊജെക്ടുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. വാഴക്കുളം അഗ്രോ ആന്‍ഡ് ഫ്രൂട്ട് പ്രോസസ്സിംഗ് കമ്പനിക്കായി 23 ലക്ഷം രൂപയുടെ പ്രൊജെക്ടുകള്‍ ആണ് അനുവദിച്ചത്.
ജാം പ്രോസസ്സിംഗ് യൂണിറ്റ്, ണ്ടു ഫ്രീസറുകള്‍, ഉത്പന്നങ്ങളുടെ വിതരണത്തിനായി ശീതീകരിച്ച വാഹനം എന്നിവക്കാണ് പണം അനുവദിച്ചത്. കൂടാതെ മറാക്ക ഫ്രൂട്ട് പ്രോസസിങ് കമ്പനി, പയോ ഫുഡ് പ്രൊഡക്ട്സ്, പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന്, ആരക്കുഴ അഗ്രോ പ്രൊഡ്യൂസഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി എന്നിവര്‍ക്കാണ് പ്രൊജെക്ടുകള്‍ അനുവദിച്ചത്.
വാഴക്കുളം അഗ്രോ ആന്‍ഡ് ഫ്രൂട്ട് പ്രൊസസ്സിംഗ് കമ്പനിയുടെ പെറ്റ് ബോട്ടിലിംഗ് പ്ലാന്റ് ഉദ്ഘാടന ചടങ്ങില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അനുമതി പത്രങ്ങള്‍ വിതരണം ചെയ്തു.