മുവാറ്റുപുഴ : വൈദ്യുത വിതരണരംഗത്തേക്കു അദാനി ഗ്രൂപ്പിനെ എത്തിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കേരളത്തിലെ ജനങ്ങള്‍ അധിക വൈദ്യുത നിരക്ക് നല്‍കേണ്ടി വരുന്നതെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ.
യൂണിറ്റിന് 4.15 മുതല്‍ 4.29രൂപ വരെയുള്ള ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കി പകരം 10.25 രൂപ മുതല്‍ 14.30 പൈസ വരെ നല്‍കിയാണ് കെഎസ്ഇബി ഇപ്പോള്‍ വൈദ്യുതി വാങ്ങുന്നത്. ഇതില്‍ കൂടുതലും അദാനി പവറില്‍ നിന്നാണ്.
കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭ്യമാക്കാനായി 2016ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് വൈദ്യുത ഉല്പാദക കമ്പനികളുമായി 25 വര്‍ഷത്തെ ദീര്‍ഘകാല കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ തുടർന്ന് വന്ന എൽഡിഎഫ് സർക്കാർ ഈ കരാറുകൾ എല്ലാം റദ്ദാക്കി. കോടികളുടെ നഷ്ടമാണ് ഇത് മൂലം വൈദ്യുത ബോര്‍ഡിന് സംഭവിക്കുന്നത്. ആ ഭാരമാണ് ഇപ്പോള്‍ ജനങ്ങളുടെ തലയില്‍ അടിച്ചേല്പിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.
കോൺഗ്രസ് പായിപ്ര മണ്ഡലം കമ്മിറ്റി പേഴക്കാപ്പിള്ളി സബ് സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പി.എം ഷാൻ പ്ലാക്കുടി അധ്യക്ഷത വഹിച്ചു.
മാത്യൂസ് വർക്കി, കെ എച്ച് സിദ്ധിഖ്, സോഫിയ ബീവി, കെ.പി ജോയി, കെ.കെ ഉമ്മർ, പി.കെ മനോജ്, അനിൽ പി.എ, എൽദോസ് പി പോൾ, സജി പായിക്കാടൻ, ഷാനവാസ് പറമ്പിൽ, എം.സി വിനയൻ, ഷൗക്കത്തലി മീരാൻ, കെ.കെ സന്തോഷ് കുമാർ,
മൂസ തോട്ടത്തിക്കുടി, എം.കെ അമൃതദത്തൻ, റീന സജി, വിജി പ്രഭാകരൻ, നെജി ഷാനവാസ്, നൗഷാദ് മാത്താൻക്കാട്ടിൽ, എം.എം കൊച്ചുണ്ണി, സ്വാലിഹ് മുഹമ്മദ്, മനാഫ് ചമക്കലയിൽ എന്നിവർ സംസാരിച്ചു.