മുവാറ്റുപുഴ: ലൈറ്റ് ഓഫ് മദീന മീലാദ് കോണ്ഫറന്സിന്റെ് ഭാഗമായി പ്രഖ്യാപിച്ച സാന്ത്വനം പദ്ധതി മുവാറ്റുപുഴ പുളിഞ്ചോട് ആയുര്‍വേദ ഹോസ്പിറ്റലില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. പെഴക്കാപ്പിള്ളിയില്‍ ഒക്ടോബര്‍ 24 നാണ് കോണ്‍ഫറന്‍സ് നടത്തുന്നത്.
എസ്വൈഎസ് സ്റ്റേറ്റ് സെക്രട്ടറിയും പ്രോഗ്രാം ചെയര്‍മാനുമായ എംപി അബ്ദുല്‍ ജബ്ബാര്‍ കാമില്‍ സഖാഫി യൂണിറ്റ് സാന്ത്വനം സെക്രട്ടറി മുനീര്‍ പള്ളിച്ചിറങ്ങരക്ക് ഹോസ്പിറ്റലില്‍ വെച്ച് വിതരണം ചെയ്തു.
സോണ്‍ സെക്രട്ടറി ഷാജഹാന് സഖാഫി, പ്രോഗ്രാം കണ്‍വീനവര്‍ മിന്‍ഹാസ്, ഫിനാന്‍സ് സെക്രട്ടറി അജ്മല്‍ സഖാഫി, ശകീര്‍ മുടവൂര്‍, എന്നിവര്‍ സമീപം.