കൊല്ലം ആവണീശ്വരം റെയില്‍വേ സ്റ്റേഷനില്‍ ട്രയിനിടിച്ച് രണ്ട് പേര് മരിച്ചു. റെയില്‍വേ ട്രാക്കില്‍ നിന്ന് പ്ലാറ്റ്ഫോമിലേക്ക് കയറാന്‍ ശ്രമിച്ച സ്ത്രീയും രക്ഷപ്പെടുത്താന്‍ ശ്രമിച്ച പഞ്ചായത്ത് മെമ്പറുമാണ് മരിച്ചത്.
കൊല്ലം കുന്നിക്കോട് സ്വദേശിനി സജീന സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിച്ച പഞ്ചായത്ത് മെമ്പര്‍ റഹീംകുട്ടിയുടെ കാല് അറ്റുപോയിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇദ്ദേഹവും മരണത്തിന് കീഴടങ്ങുകയായിരുന്നു. വിളക്കുടി രണ്ടാം വാര്‍ഡ് മെമ്പറാണ് മരിച്ച റഹിംകുട്ടി.