മൂവാറ്റുപുഴ: പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന കേന്ദ്ര നയത്തിനെതിരെയും, അവശ്യ സര്‍വീസ് നിയമം – 2021 പിന്‍വലിക്കുക, പൊതുമേഖല കേന്ദ്ര ധനമന്ത്രാലയ വകുപ്പില്‍ ലയിപ്പിക്കുന്ന നടപടിയില്‍ നിന്ന് പിന്മാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ ഐ ടിയു സി പ്രധിഷേദിച്ചു.
എ ഐ ടിയു സിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ ധര്ണയോടാനുബന്ധിച്ച് മുവാറ്റുപുഴ നെഹ്രുപാര്‍ക്കില്‍ നടന്ന പ്രധിഷേധ ധര്‍ണ്ണയിൽ എഐടിയുസി സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റി അംഗവും മുന്‍എംഎല്‍എയുമായ ബാബു പോള്‍ ഉല്‍ഘാടനം നിർവഹിച്ചു. എഐടിയുസി ജില്ലാ ജോ.സെകട്ടറി കെ.എ നവാസ് അധ്യക്ഷത വഹിച്ചു. കെ.എ. സനീര്‍ , ഇ.കെ.സുരേഷ് എന്നിവര്‍ പ്രധിഷേധ ധര്‍ണ്ണക്ക് നേതൃത്വം നല്കി.