മൂവാറ്റുപുഴ: അർബൻ ബാങ്ക് ജപ്തി വിവാദം അന്വേഷിക്കുവാൻ മൂന്നംഗ സമതിയെ നിശ്ചയിച്ചു. ബാങ്കിന്റെ ബോർഡ് യോഗമാണ് അന്വേഷണസമതിയെ വക്കുവാൻ തീരുമാനമെടുത്തത് . അതോടൊപ്പം ബാങ്ക് ഡപ്യൂട്ടി ജനറൽ മാനേജർ ശാലിനി, പേഴയ്ക്കാപ്പിള്ളി ബ്രാഞ്ച് മാനേജർ സജീവ് എന്നവരെ സസ് പെന്റ് ചെയ്യാനും തീരുമാനിച്ചു.
മൂവാറ്റുപുഴയിലെ പായിപ്രയിൽ അജേഷിന്റെ വീട് ഗൃഹനാഥൻ ആശുപത്രിയിൽ നാല് കുട്ടികളെ ഇറക്കി വിട്ട് ജപ്തി ചെയ്ത നടപടി വിവാദമായതിന് പിന്നാലെയാണ് ബാങ്കിന്റെ നടപടി വിവാദമായത്. ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ സഹകരണ മന്ത്രി വിഎൻ വാസവൻ നിർദ്ദേശം നൽകിയിരുന്നു. സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ചാണ് ജപ്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു മന്ത്രിയുടെ നിർദ്ദേശം. സംഭവത്തിൽ നടന്നതെന്തെന്ന് പരിശോധിക്കാൻ സഹകരണ സംഘം രജിസ്ട്രാറെ മന്ത്രി ചുമതലപ്പെടുത്തിയിരുന്നു.
പകരം താമസസ്ഥലം ഉണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ജപ്തി നടത്താവൂ എന്നാണ് സർക്കാർ നയം. ഇതിന് വിരുദ്ധമായാണ് മൂവാറ്റുപുഴയിലെ നടപടിയെന്ന് സഹകരണ സംഘം രജിസ്ട്രാർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇതിനുള്ള നടപടിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്നായിരുന്നു ബാങ്കിന്റെ നടപടി.
സംഭവം ഇങ്ങനെ:
മൂവാറ്റുപുഴയിലെ പായിപ്രയില്‍ അജേഷിന്റെ വീട് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തിരുന്നു. ഹൃദ്രോഗിയായ അജേഷ് ആശുപത്രിയിലായിരിക്കെയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്യാനെത്തിയത്. വീട്ടില്‍ അജേഷിന്റെ കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഈ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാത്യു കുഴല്നാടന് എംഎല്‍എ ബാങ്ക് അധികൃതരെ വിളിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുകയും സാവകാശം വേണമെന്നും വീട് തുറന്നു കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഏറെ വൈകിയും അധികൃതര്‍ സ്ഥലത്തെത്തി വീട് തുറന്നു കൊടുക്കാത്തതിനാല്‍ എംഎല്‍എ തന്നെ വീട് പൊളിച്ച് വീട് തുറന്നു കൊടുത്തു. പിന്നാലെ ജപ്തി ചെയ്ത വീടിന്റെ ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കാണിച്ച് മാത്യു കുഴല്നാടന് ബാങ്കിന് കത്ത് നല്‍കിയിരുന്നു.
എന്നാൽ, വീടിന്റെ വായ്പ കുടിശിക ബാങ്കിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) അറിയിച്ചിരുന്നു. എന്നാൽ തന്റെ കട ബാധ്യത തീർക്കാൻ ബാങ്കിലെ ജീവനക്കാർ പണം വേണ്ടെന്ന് അജേഷ് പ്രതികരിച്ചു. മാത്യു കുഴൽനാടൻ തന്റെ ബാധ്യത ഏറ്റെടുത്തതാണ് ജീവനക്കാർ സംഭവത്തിൽ തന്റെ കുടുംബത്തെയും നിരവധി തവണ അപമാനിച്ച അജേഷ് പറഞ്ഞിരുന്നു