സമ്മര്‍ ഫുട്ബോള്‍ ക്യാമ്പിലേക്കുളള സെലക്ഷന് ട്രയല്‍സ് ഏപ്രില്‍ 18 തിങ്കളാഴ്ച് ആരംഭിക്കും. മൂന്നാര്‍, ബൈസണ്‍വാലി എന്നിവടങ്ങളിലാണ് സെലക്ഷന് ട്രയല്‍സ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10ന് സെന്റ്. സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ പൊട്ടന്ക്കാട്ടിലും (ബൈസണ്‍വാലി പഞ്ചായത്ത്), വൈകിട്ട് 3ന് ഹൈ ആള്ട്ടിട്ട് ട്രെയനിങ്ങ് സെന്റര്‍ മൂന്നാറിലും (KSRTC ബസ്റ്റാന്റിന് എതിര്‍വശം) വെച്ച് തൊടുപുഴ സോക്കര്‍ സ്കൂളിന്റെ നേത്യത്വത്തില്‍ ആയിരിക്കും സെലക്ഷന് ട്രയല്‍സ് നടത്തുന്നത്.
5 മുതല്‍ 17 വരെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഫുട്ബോള്‍ സെലക്ഷനില്‍ പങ്കെടുക്കാം. ഫുട്ബോള്‍ ക്യാമ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികള്‍ക്ക് തൊടുപുഴ സോക്കര്‍ സ്കൂളിലേക്ക് സെലക്ഷന് ലഭിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446986234/ 9645774050.