മൂവാറ്റുപുഴ: പൈനാപ്പിളടക്കം കാര്‍ഷിക മേഖലയില്‍ മൂവാറ്റുപുഴക്കായി പ്രത്യേക പാക്കേജു വേണമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. കിഫ്ബി ഫണ്ടുകളുടെ ലഭ്യതക്കനുസരിച്ച് പരിഹാരമുണ്ടാക്കുമെന്ന് ധന മന്ത്രി ബാലഗോപാല്‍. ബഡ്ജറ്റ് പ്രസംഗത്തില്‍ മൂവാറ്റുപുഴയേയും പൈനാപ്പിളിനെയും പരാമര്‍ശിച്ച് ധനമന്ത്രി ബാലഗോപാല്‍. മാത്യുകുഴല്നാടന് എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് ബഡ്ജറ്റ് മറുപടി പ്രസംഗത്തില്‍ മന്ത്രി മൂവാറ്റുപുഴയെ പേരെടുത്ത് സംസാരിച്ചത്.
മൂവാറ്റുപുഴ പൈനാപ്പിളും കാര്‍ഷിക മേഖലയിലെ മൂവാറ്റുപുഴയുടെ പ്രതാപവും മന്ത്രി തന്റെ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. കിഫ്ബി ഫണ്ടുകളുടെ ലഭ്യതക്കനുസരിച്ച് പൈനാപ്പിളടക്കം കാര്‍ഷിക മേഖലയില്‍ മൂവാറ്റുപുഴക്കായി പ്രത്യേക പാക്കേജുണ്ടാക്കാമെന്ന് അറിയിച്ചത്.
മന്ത്രിയുടെ മറുപടി പ്രസംഗത്തിന് മുന്‍പായി എംഎല്‍എ ഡോ.മാത്യു കുഴല്നാടന് ഇഇസി മാര്‍ക്കറ്റിന്റെ പ്രത്യേ റീ ഡിസൈനിഗ് ഉയര്‍ത്തികാട്ടി പ്രത്യേക സബ്മിഷന് അവതരിപ്പിച്ചിരുന്നു. ഈ സബ്മിഷനില്‍ കൃഷിക്കാര്‍ക്കായി ബജറ്റില്‍ കൃത്യമായി തുക വകയിരുത്താത്തതിലും പുതിയ പദ്ദതികള്‍ ഇടം പിടിക്കാത്തതിലുമുള്ള പ്രതിഷേധം എംഎല്‍എ ചൂണ്ടി കാട്ടിയിരുന്നു.
കോട്ടയം, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി എന്നീ നാല് ജില്ലകള്‍ക്ക് ഉപകാരമാകുന്ന എയര്‍പോര്‍ട്ടിലേക്കും സീപോര്ട്ടിലേക്കും അതിവേഗതയില്‍ എത്താവുന്ന നിലയിലാണ് ഇഇസി മാര്‍ക്കറ്റ് മൂവാറ്റുപുഴയില്‍ സ്ഥാപിച്ചിരുന്നത്. എന്നാല്‍ ഇന്ന് അത് പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണന്നും എംഎല്‍എ പറഞ്ഞു. ഇവിടുത്തേ നടത്തിപ്പുകളും രജിസ്റ്റര്‍ ചെയ്ത കര്‍ഷകന്റെയും വ്യാപാരികളുടേയും കണക്കുകളടക്കം നിരത്തിയായിരുന്നു എംഎല്‍എയുടെ സബ്മിഷന്.
കഴിഞ്ഞ ബജറ്റില്‍ 12 അഗ്രോ പാര്‍ക്കുകള്‍ക്കായി പണം വകയിരുത്തിയെങ്കെിലും അതൊന്നും നടത്തിയില്ല. മൂല്യവര്‍ദ്ദിത ഉല്‍പ്പനങ്ങള്‍ക്കായി കൂടുതല്‍ ബഡ്ജറ്റില്‍ കൂടുതല്‍ പണം മുടക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ മൂവാറ്റുപുഴക്കും പൈനാപ്പിള്‍ കര്‍ഷകര്‍ക്കുമായി എന്നും ചെയ്തില്ലന്നും മാത്യു കുഴല്നാടന് പറഞ്ഞു.
കാര്‍ഷിക നാമങ്ങളാല്‍ മൂവാറ്റുപുഴയെ വാനോളമുയര്‍ത്തിയ കര്‍ഷക വിഭവങ്ങള്‍ക്കും കര്ഷകര്ക്കുമായ ഒരു പരിഗണനയും ലഭിച്ചില്ല. ഇഇസി മാര്‍ക്കറ്റ് സന്ദര്‍ശിച്ച മന്ത്രി നിര്‍ദേശിച്ചതടക്കം തയ്യാറാക്കി നല്കിയ പ്രൊജക്ടില്പോലും ബഡ്ജറ്റില്‍ പരിഗന ലഭിച്ചില്ലന്നും എംഎല്‍എ നിയമസഭയില്‍ പറഞ്ഞു.