കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി അഖിലേന്ത്യാ നേതാക്കളും മുഖ്യമന്ത്രിമാരുമടങ്ങുന്ന ദേശീയ നേതാക്കള്‍ പ്രചാരണത്തിനെത്തുന്നു. ഇതിന് തുടക്കം കുറിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ് ഇന്ന് തലസ്ഥാനത്തെത്തും. കാട്ടാക്കട, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലം കണ്‍വെന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്യുന്ന അദ്ദേഹം കോവളം, അരുവിക്കര മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസുകളും ഉദ്ഘാടനം ചെയ്യും.
രാവിലെ 10.45 ന് എത്തുന്ന അദ്ദേഹം 11.20 ന് മാധ്യമങ്ങളെ കാണും. 3 മണിക്കാണ് കോവളം തെരഞ്ഞെടുപ്പ് കമ്മറ്റി ഒ#ാഫീസ് ഉദ്ഘാടനം. 4 ന് കാട്ടാക്കടയിലെ ബിജെപി സ്ഥാനാര്‍ത്ഥി പി.കെ.കൃഷ്ണദാസിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് മലയിന്‍കീഴ് ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യും. 5.30 ന് അരുവിക്കര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം.
6.30 ന് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി വി.വി. രാജേഷിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് പേരൂര്‍ക്കട കൗസ്തുഭം ഓഡിറ്റോറിയത്തില്‍ തെരഞ്ഞെടുപ്പ് കാര്യാലയത്തില്‍ ഉദ്ഘാടനം ചെയ്യും. 7.20 ന് ഗാന്ധിപാര്‍ക്കില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത ശേഷം രാത്രി അദ്ദേഹം ത്രിപുരയിലേക്ക് മടങ്ങും.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, താരപ്രചാരകരായ ഖുശ്ബു, വിജയശാന്തി എന്നിവരും പ്രചാരണത്തിനായി കേരളത്തിലെത്തും.
പ്രധാനമന്ത്രി മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍2 തീയതികളിലും അമിത്ഷാ മാര്‍ച്ച് 24, 25, ഏപ്രില്‍ 3 തീയതികളിലും ജെ.പി. നദ്ദ മാര്‍ച്ച് 27,31 തീയതികളിലും രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, ഖുശ്ബു എന്നിവര്‍ മാര്‍ച്ച് 28 നും യോഗി ആദിത്യനാഥ് മാര്‍ച്ച് 27 നും വിജയശാന്തി 21, 22, 25, 26, 27, 29, 30, 31, ഏപ്രില്‍ 4 തീയതികളിലും പ്രചാരണത്തിനായെത്തും.