എറണാകുളം: ജീവിത പ്രതിസന്ധികളെ തരണം ചെയ്യാന്‍ സഫിയ ഹംസയെന്ന വീട്ടമ്മയ്ക്ക് കൈത്താങ്ങൊരുക്കി സംസ്ഥാന സര്‍ക്കാരിന്റെ സ്വാന്ത്വന സ്പര്‍ശം 2021 പരാതി പരിഹാര അദാലത്ത്. ആലുവ, പറവൂര്‍ താലൂക്കുകളിലെ ജനങ്ങളുടെ വിവിധ പരാതികള്‍ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച അദാലത്തില്‍ ആദ്യം പരിഗണിച്ചത് കാലടി ചെങ്ങല്‍ സ്വദേശിനിയായ സഫിയയുടെ പരാതിയായിരുന്നു.
ക്യാന്‍സര്‍ ബാധിതനായ മകന്റെ തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25000 രൂപ അനുവദിച്ചതിന് പുറമേ സ്വന്തമായുള്ള നാല് സെന്റ് ഭൂമിയില്‍ ലൈഫ് പദ്ധതിയില്‍ ഭവനമൊരുക്കാനുള്ള സഫിയയുടെ അപേക്ഷയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍ദേശം നല്കി.
ആലുവ യു.സി കോളജില്‍ നടത്തിയ അദാലത്തിന് കൃഷിവകുപ്പ് മന്ത്രി, വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്, പൊതുമാരമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് എന്നിവര്‍ നേതൃത്വം നല്കി.