മരംവെട്ടിച്ചാല്‍- കാരപ്പുറം- നെല്ലിക്കുത്ത്- മുണ്ട റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. മാര്‍ച്ച് മൂന്ന് വരെയാണ് വാഹന ഗതാഗതം നിരോധിച്ചത്. കാരപ്പുറം- നെല്ലിക്കുത്ത്- മുണ്ട- റോഡിലൂടെയുളള വാഹനങ്ങള്‍ മരംവെട്ടിച്ചാല്‍- താളിപ്പാടം- നെല്ലിക്കുത്ത് വഴി തിരിഞ്ഞു പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.