കൊച്ചി: മുന്‍ കൊച്ചി മേയറും, മുന്‍ ഡെപ്യൂട്ടി സ്പീക്കറും, മുസ്ലിം ലീഗ് എറണാകുളം ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ.എം. ഹംസക്കുഞ്ഞിന്റെ നിര്യാണത്തില്‍ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ദീര്‍ഘകാലം മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് കോര്പ്പറേഷന് കൗണ്‍സിലില്‍ അംഗമായിരിക്കെ കൊച്ചിയുടെ വികസനത്തില്‍ പങ്കാളിയായിട്ടുള്ള ഹംസക്കുഞ്ഞ്, രണ്ടു പതിറ്റാണ്ടു കാലം ജില്ലയില്‍ പാര്‍ട്ടിയുടെ ശക്തനായ നേതാവുമായിരുന്നുവെന്ന് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുള്‍ മജീദും, ജനറല്‍ സെക്രട്ടറി ഹംസ പാറക്കാട്ടും അനുസ്മരിച്ചു.
ഇടക്കാലത്ത് അദ്ദേഹം പാര്‍ട്ടി വിട്ടെങ്കിലും അദ്ദേഹത്തിന്റെ മകള്‍ മുംതാസ് ബാവ വനിതാ ലീഗിന്റെ നിയോജക മണ്ഡലം പ്രസിഡന്റായും, പേരക്കുട്ടി അഡ്വ. ഷിറാസ് ബാവ കേരള ലോയേഴ്സ് ഫാറം ജില്ലാ ജോ. സെക്രട്ടറിയായും മുസ്ലിം ലീഗ് ബന്ധം നിലനിര്‍ത്തിയതായി ജില്ലാ നേതാക്കള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.