കോതമംഗലം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ നോമിനേഷന് സമര്‍പ്പിച്ചു. നൂറ് കണക്കിന് പ്രവര്‍ത്തകരും എല്‍.ഡി.എഫ് നേതാക്കളും സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. മാര്‍ക്കറ്റ്, മുനിസിപ്പല്‍ ബസ് സ്റ്റാന്റ്, ഓട്ടോസ്റ്റാന്റ് എന്നിവിടങ്ങളില്‍ നിന്നവരോട് നോമിനേഷന് നല്കുന്ന വിവരം പറഞ്ഞ് കൊണ്ടാണ് അനുഗ്രഹം വാങ്ങിക്കൊണ്ടാണ് അന്റണി ജോണ്‍ ഡി.എഫ്.ഒ. ഓഫിസിലെത്തിയത്. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടായിരുന്നു നോമിനേഷന് സമര്‍പ്പിച്ചത്.
ഇടവക ദേവാലയമായ കോതമംഗലം സെന്റ്. ജോര്‍ജ് കത്തീഡ്രലില്‍ എത്തി ഈശോ അച്ചന്റെ കല്ലറയിലും, മാര്‍തോമ ചെറിയ പള്ളിയിലും, മാര്‍ത്തമറിയം വലിയ പള്ളിയിലും, ചേലാട് തെക്കേ കുരിശിലും പ്രാര്‍ത്ഥന നടത്തി. ശേഷം എല്‍ഡിഎഫ് നേതാക്കള്‍ക്കും, പ്രവര്‍ത്തകര്‍ക്കും ഒപ്പമെത്തി റിട്ടേണിങ്ങ് ഓഫീസര്‍ കോതമംഗലം ഡിഎഫ്ഒ മുമ്പാകെ നോമിനേഷന് നല്‍കുകയായിരുന്നു. ഡി.എഫ്.ആഫീസ് (ടി.എം. മീതിയന്‍ സ്മാരക മന്ദിരം ) പരിസരത്ത് നിന്ന് നൂറ് കണക്കിന് പ്രവര്‍ത്തകരുടെയും എല്‍.ഡി.എഫ് നേതാക്കളും ആശംസകളുമായി എത്തി.
എല്‍.ഡി.എഫ് നേതാക്കളായ ആര്. അനില്‍കുമാര്‍, ഇ.കെ. ശിവന്, പി എന്‍. ബാലകൃഷ്ണന്, എസ്. സതീഷ്, ഷാജി മുഹമ്മദ്, എ.ആര്. വിനയന്, എം.കെ. രാമചന്ദ്രന് ,എന്‍.സി. ചെറിയാന്, മനോജ് ഗോപി, ബാബു പോള്‍, ഷാജി പീച്ചക്കര, ടി.പി. തമ്പാന്, ബേബി പൗലോസ്, മുനിസിപ്പല്‍ ചെയര്മാന് കെ.കെ. ടോമി, വൈസ് ചെയര്പേഴ്സന് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ദാനി, റഷീദ സലിം തുടങ്ങിയ എല്‍.ഡി.എഫ്. ജനപ്രതിനിധികളും സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.