മൂവാറ്റുപുഴ : പായിപ്ര ഗ്രാമപഞ്ചായത്ത് അംഗം രാജിവച്ചു. പത്താം വാര്‍ഡ് അംഗം സിപിഐയിലെ ദീപ റോയിയാണ് പഞ്ചായത്ത് അംഗത്വം രാജിവച്ചത്. ഇന്ന് രാവിലെ 10 45 പഞ്ചായത്ത് സെക്രട്ടറി കെ.എച്ച് ഷാജി മുമ്പാകെയാണ് രാജി നല്‍കിയത്. രാജി സ്വീകരിച്ച സെക്രട്ടറി തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പാര്‍ട്ടി നേതൃത്വമായുള്ള കടുത്ത ഭിന്നതയാണ് ദീപ റോയിയുടെ രാജിക്ക് കാരണമെന്ന് സൂചനയുണ്ട്.
യുഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ അടുത്തിടെയാണ് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ആയിരുന്ന പി എം അസീസ് ഇടത് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡണ്ടായത്. എല്‍ഡിഎഫിന് സിപിഎം 8സിപിഐ 2 കോണ്‍ഗ്രസ് വിമതന് 1എന്നിങ്ങനെയാണ് കക്ഷി നില. ദീപ റോയിയുടെ രാജിയോടെ അംഗസംഖ്യ പത്തായി കുറഞ്ഞു. യുഡിഎഫില്‍ കോണ്‍ഗ്രസിന് എട്ടും ലീഗിന് മൂന്ന് അംഗങ്ങളാണ് ഉള്ളത്. പ്രസിഡന്റ് പി എം അസീസിനെതിരെ മുന്‍ പ്രസിഡന്റ് മാത്യൂസ് വര്‍ക്കി നല്കിയ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള കേസ് ഇലക്ഷന് കമ്മീഷന്റെ പരിഗണനയിലാണ്.