മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരം മയക്കുമരുന്ന് ലഹരി മാഫിയാ സംഘങ്ങളുടെ സൈ്വര വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. നിരവധി ചെറുപ്പക്കാര്‍ ഉള്‍പ്പടെ ഈ മാഫിയാ സംഘത്തിന്റെ നിയന്ത്രണത്തിലായിരിക്കുന്ന സ്ഥിതിയാണ് ഉള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടുള്ള സംഭവങ്ങള്‍ നാടിന്റെ സമാധാനം കെടുത്തുന്നതാണ്. ഏറെ സങ്കീര്‍ണ്ണമായ ഈ വിഷയത്തില്‍ ഗൗരവകരമായഇടപെടല് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.
മൂവാറ്റുപുഴയിലെ മയക്കുമരുന്ന് ലഹരി മാഫിയ സംഘത്തെ അമര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് മൂവാറ്റുപുഴയില്‍ ഒക്ടോബര്‍ 16ന് വൈകിട്ട് ഏഴിന് ജനകീയ പ്രതിഷേധം സംഘടിപ്പിക്കും. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍. അരുണ്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സാമൂഹികരംഗത്തെ പ്രമുഖര്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുമെന്ന് എഐവൈഎഫ് മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് സൈജല്‍ പാലിയത്ത് സെക്രട്ടി അഡ്വ.അജിത് എല്‍.എ എന്നിവര്‍ അറിയിച്ചു.