വിശിഷ്ട സേവനത്തിനുള്ള ഈ വര്‍ഷത്തെ മുഖ്യമന്ത്രിയുടെ ഫയര്‍ സര്‍വീസ് മെഡല്‍ മുവാറ്റുപുഴ അഗ്നി രക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ &റെസ്ക്യൂ ഓഫീസര്‍ (ഗ്രേഡ് )ടിപി ഷാജി അര്‍ഹനായി.
2004ല്‍ ഫയര്‍ &റസ്ക്യൂ ഓഫീസറായി സര്‍വീസില്‍ പ്രവേശിച്ച ഷാജി കവളപ്പാറ ദുരന്തം, പെട്ടിമുടി ദുരന്തം, നാലാം ബ്ലോക്ക് ദുരന്തം, പ്രളയം, വിവിധ ജലാശയ രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഒട്ടനവധി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. പത്തിലധികം റിവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.പുളിന്താനം താണിക്കുന്നേല്‍ പരീതിന്റെയും ആമിനയുടെയും മകനാണ്..