മുവാറ്റുപുഴ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കെതിരെ സിപിഎം നടത്തുന്ന പ്രചരണങ്ങള്‍ ബോധപൂര്‍വ്വമാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ യാത്രക്കെതിരെ ബിജെപിയും സിപിഎമ്മും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത്. ദേശീയ രാഷ്ട്രീയ രംഗത്ത് മതേതര ഇന്ത്യയെ ഒന്നിപ്പിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമം. ഇതിനെതിരെ സിപിഎമ്മും ബിജെപിയും ഇറങ്ങിത്തിരിച്ചിരിക്കുന്നത് അപഹാസ്യമാണെന്ന് ഡീന്‍ കുര്യാക്കോസ് എം പി പറഞ്ഞു.
രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ മൂവാറ്റുപുഴ നിയോജക മണ്ഡലം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡീന്‍ കുര്യാക്കോസ് എംപി.
വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ ബിജെപിക്കെതിരെ ഒരേ കുടക്കീഴില് അണിനിരകണ്ടവരാണ് സിപിഎമ്മും കോണ്‍ഗ്രസും എന്നുള്ള കാര്യം സിപിഎം മറന്നുപോകരുതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
ജാഥാ കോ ഓര്‍ഡിനേറ്റര്‍ കെഎം സലിം അധ്യക്ഷത വഹിച്ചു. എ മുഹമ്മദ് ബഷീര്‍ മുന്‍സിപ്പല്‍ ചെയര്മാന്, പി പി എല്‍ദോസ്, അഡ്വ വര്‍ഗീസ് മാത്യു ഹാജി പിസ്, സലിം ജോസ് പെരുമ്പിള്ളികുന്നേല്‍, മുഹമ്മദ് പനക്കാന്, പിഎം ഏലിയാസ്, സമീര്‍ കോണിക്കല്‍, അബിത് അലി മുഹമ്മദ്, റഫീഖ് എല്‍ദോ ബാബു, റിയാസ് താമരപിള്ളില്‍, ഹിപ്സണ്‍ ഏബ്രഹാം, കെഓ ജോര്‍ജ,് കെഎം പരീത്, കെഎം റെജീന തുടങ്ങിയവര്‍ സംസാരിച്ചു.