എറണാകുളം ജില്ലയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ്. ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മറ്റ് ജില്ലകളെ അപേക്ഷിച്ച് കുറവാണെന്നും എസ് സുഹാസ് പറഞ്ഞു.
പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1000 കടന്നെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.73 ശതമാനമാണെന്നും ഇത് മറ്റ് ജില്ലകളെ അപേക്ഷിച്ച് ഭേദമാണെന്നും കളക്ടര്‍ പറഞ്ഞു.
പതിമൂവായിരത്തിലേറെ പ്രതിദിന ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. ഒപ്പം തന്നെ വാക്സിനേഷന് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്.