അങ്കമാലി:കുടുംബശ്രീ മിഷൻ 2015 തുടങ്ങിയ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുമായി സഹകരിച്ച് നബാഡിന്റെ സഹകരണത്തോടെ ഗ്രാമപഞ്ചായത്തുകളിൽ കോഴി വളർത്തൽ കൂൺകൃഷി കമ്പോസ്റ്റ് യൂണിറ്റ് പശു വളർത്തൽ എന്നിവ തുടങ്ങുന്നതിനുള്ള എറണാകുളം ജില്ലാതല സംരംഭക ശില്പശാല അങ്കമാലി എസ്എൻഡിപി ഹാളിൽ സംഘടിപ്പിച്ചു.
എവർഗ്രീൻ സോഷ്യൽ സർവീസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റിയും ജനശക്തി വിധവാ സംഘവും ഗ്രാമ സ്വരാജ് ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച സംരംഭക ശിൽപ്പശാല ഫൗണ്ടേഷൻ ചെയർമാൻ എം.എൻ.ഗിരി ഉദ്ഘാടനം ചെയ്തു. എഐസിടിയു സംസ്ഥാന ജനറൽ സെക്രട്ടറി വി വി രാജേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ശില്പശാലയിൽ എടക്കര ഫാർമർ പ്രൊഡ്യൂസർകമ്പനി സി ഓ ജയകുമാരൻ നായർ പദ്ധതി വിശദീകരണം നടത്തി എവർഗ്രീൻ സോഷ്യൽ സർവീസ് സൊസൈറ്റി പ്രസിഡണ്ട് ആൻറണി മണവാളൻ ജനറൽ സെക്രട്ടറി കെ.എസ് ഹീര ശ്രീ കുമാരൻ പേരാമ്പ്ര,ആലീസ് ആൻ്റണി, സന്തോഷ് കുമാർ മറ്റൂർ , ശ്രീമതി ബേബി, ഷീല ദിലീപ്, സിനി ഗോപി എന്നിവർ സംസാരിച്ചു.
എറണാകുളം ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നായി നൂറിൽ അധികം സംരംഭകർ ശില്പശാലയിൽ പങ്കെടുത്തു.
ഫോട്ടോ:അങ്കമാലി എസ്എൻഡിപി ഹാളിൽ എവർഗ്രീൻ സോഷ്യൽ സർവ്വീസ് സൊസൈറ്റിയും വിവിധ സംഘടനകളും ചേർന്ന് സംഘടിപ്പിച്ച ജില്ലാതല സംരംഭക ശില്പശാല ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ എം എൻ ഗിരി ഉദ്ഘാടനം ചെയ്യുന്നു കെഎസ് ഹീര വി വി രാജേന്ദ്രൻ, ജയകുമാരൻ, നായർ ആൻറണി മണവാളൻ ,ഗോപാലൻ, കുമാരൻ പേരാമ്പ്ര സമീപം