2 വൃക്കകളും തകരാറിലായ 37 വയസ്സുകാരനായ സനീഷിന് വേണ്ടി തന്റെ ബാര്‍ബര്‍ ഷോപ്പിലെ പത്ത് ദിവസത്തെ വരുമാനം മാറ്റിവെച്ച് മാതൃകയായ വേണുവിന്റെ കട സന്ദര്‍ശിച്ച് മാത്യു കുഴല്നാടന് എംഎല്‍എയുടെ കുറിപ്പ് ശ്രദ്ധ നേടുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനായ വേണു ചേട്ടന്റെ നല്ല മനസ്സുകൊണ്ട് സനീഷിനു വേണ്ടി 46270 രൂപ സമാഹരിക്കാനായി. 50001 രൂപയാക്കി കൊടുക്കുന്നതിന് വേണ്ട ബാക്കി പൈസയും നല്‍കിയാണ് എംഎല്‍എ കടയില്‍ നിന്ന് ഇറങ്ങിയത്.
സനീഷിന്റെ വീട് എം എല്‍ എ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് വേണു ചേട്ടന്റെ വേറിട്ട ജീവകാരുണ്യ മാതൃകയെ കുറിച്ച് അറിഞ്ഞിരുന്ന എം എല്‍ എ അദ്ദേഹത്തിന്റെ ബാര്‍ബര്‍ ഷോപ്പിലെത്തി അദ്ദേഹത്തെ അഭിനന്ദിക്കുകയും മുടി വെട്ടി അതില്‍ പങ്കാളി ആകുകയും ചെയ്തത്.
എംഎല്‍എ ആയി കടയിലേക്ക് ചെല്ലുമ്പോഴും താന്‍ ഒരു സിപിഎം കാരന് ആണ് എന്നും അങ്ങേയ്ക്ക് വോട്ട് ചെയ്തിട്ടില്ല എന്നും ആര്‍ജവത്തോടെ പറയാനും എന്നാല്‍ ആദരവോടും സ്നേഹത്തോടും പെരുമാറാനും കഴിയുന്ന വ്യക്തിയാണ് വേണുച്ചേട്ടന്. വേണു ചേട്ടന്റെ നന്മ നിറഞ്ഞ ആ മനസ്സിനെ അഭിനന്ദിക്കാനും ആദരിക്കാനും ആയി ഈ തവണ മുടിയും വെട്ടിയ ശേഷമാണ് എംഎല്‍എ യാത്ര പറഞ്ഞത്.
മാത്യു കുഴല്നാടന് എംഎല്‍എയുടെ കുറിപ്പ്:
വ്യത്യസ്തനാമൊരു ബാര്‍ബറാം വേണു ചേട്ടനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല..
സിനിമാ പാട്ട് അല്ല.. എന്റെ ഗ്രാമത്തിലെ ഒരു നന്മയുടെ കഥയാണ്..
2 വൃക്കകളും തകരാറിലായ 37 വയസ്സുകാരനായ സനീഷിന് വേണ്ടി തന്റെ ബാര്‍ബര്‍ ഷോപ്പിലെ പത്ത് ദിവസത്തെ വരുമാനം മാറ്റിവെച്ച് മാതൃകയായ വേണു ചേട്ടനെ കാണാനായി ഞാന്‍ കടയില്‍ ചെന്നിരുന്നു. എംഎല്‍എ ആയി കടയിലേക്ക് ചെല്ലുമ്പോഴും താന്‍ ഒരു സിപിഎം കാരന് ആണ് എന്നും അങ്ങേയ്ക്ക് വോട്ട് ചെയ്തിട്ടില്ല എന്നും ആര്‍ജവത്തോടെ പറയാനും എന്നാല്‍ ആദരവോടും സ്നേഹത്തോടും പെരുമാറാനും കഴിയുന്ന വ്യക്തിയാണ് വേണുച്ചേട്ടന്. വേണു ചേട്ടന്റെ നന്മ നിറഞ്ഞ ആ മനസ്സിനെ അഭിനന്ദിക്കാനും ആദരിക്കാനും ആയി ഈ തവണ മുടിവെട്ട് ഇവിടെ ആകാന്‍ തീരുമാനിച്ചു.
സാധാരണക്കാരില്‍ സാധാരണക്കാരനായ ആ വേണു ചേട്ടന്റെ നല്ല മനസ്സുകൊണ്ട് സനീഷിനു വേണ്ടി 46270 രൂപ സമാഹരിക്കാനായി. 50001 രൂപയാക്കി കൊടുക്കുന്നതിന് വേണ്ട ബാക്കി പൈസയും നല്കി കടയില്‍നിന്ന് ഇറങ്ങി.
നമ്മുടെ ചുറ്റുമുള്ള ചെറിയ മനുഷ്യരിലെ ( സമ്പത്ത് കൊണ്ടോ പദവി കൊണ്ടോ അല്ല ഉദ്ദേശിച്ചത് നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടിനെയാണ്) വലിയ മനസ്സ് പലപ്പോഴും നമ്മള് കാണാതെയും അംഗീകരിക്കാതെയും പോകാറുണ്ട്. അത് അവര്‍ VIP കളോ VVIP കളോ അല്ലാത്തത് കൊണ്ടാണ്.
വ്യത്യസ്തനായ വേണു ചേട്ടന്റെ ഈ നന്മയില് ഒരുപാട് സന്തോഷവും അഭിമാനം തോന്നുന്നു.
പാവം സനീഷിന് വേണ്ടി ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് ചികിത്സയ്ക്കുള്ള പണം കണ്ടെത്താനുള്ള പരിശ്രമത്തിലാണ്. കുഞ്ഞു മകളും ഭാര്യയുമടങ്ങുന്ന ആ കുടുംബത്തിന് എന്തെങ്കിലും സഹായം ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ സനീഷിന്റെ ഭാര്യ രമ്യയുടെ താഴെ കാണുന്ന അക്കൗണ്ടില്‍ കഴിയുന്ന സഹായം ചെയ്യുമല്ലോ..
ഇതുപോലുള്ള ഒരുപാട് വേണു ചേട്ടന്മാരുടെ നന്മയാണ് നമ്മുടെ സമൂഹത്തെ മുന്നോട്ടു നയിക്കുന്നത്. സനീഷിന്റെ കാര്യം നിങ്ങളുടെ പ്രാര്‍ത്ഥനയിലും ഓര്‍ക്കുമല്ലോ.
നന്ദി.
Bank Account Details:
Acc Name :- Remya Saneesh
Acc No :- 358002010013654
IFSC Code :- UBIN0535800
Branch :- Kadavoor
Bank :- Union Bank
G-Pay :- 9947412141