മൂവാറ്റുപുഴ: സര്‍ക്കാര്‍ 2022 മാര്‍ച്ച് 31-വരെ വിവിധ വായ്പാ കുടിശ്ശികയിന്മേലുള്ള നിയമനടപടികള്‍ മരവിപ്പിക്കുകയും തിരിച്ചടവിന് സാവകാശം നല്‍കുകയും ചെയ്തിട്ടുണ്ടെങ്കിലും കേരള ബാങ്ക് ഉള്‍പ്പെടെയുള്ള സഹകരണ ബാങ്കുകളും മറ്റ് ഷെഡ്യൂള്‍ഡ്- പൊതുമേഖലാ ബാങ്കുകളും ഇടപാടുകാര്‍ക്ക് യാതൊരുവിധ ഇളവുകളും സാവകാശവും നല്‍കാതെ നിരന്തരം ഇടപാടുകാരെ നേരിട്ടും ഫോണ്‍ മുഖേനയും തിരിച്ചടവിന് നിര്‍ബന്ധിക്കുകയും ജപ്തി നടപടികള്‍ നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും നേട്ടീസ് അയക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അടിയന്തിയമായി ഇടപെടണമെന്നും ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.
ഇക്കാര്യം സംബന്ധിച്ച് എം.പി. ഇന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കത്ത് നല്‍കുകയും ഇടുക്കി ജില്ലയിലെയും ഇടുക്കി പാര്‍ലമെന്റ് നിയോജകമണ്ഡലത്തിലെയും വിവിധ മേഖലകളില്‍ നിന്നും നിത്യേന നേരിട്ടും ഫോണിലൂടെയും വിളിച്ച് അറിയിക്കുന്ന ജനങ്ങളുടെ പരാതിയും ആശംങ്കകളും എം.പി. മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
ഇടുക്കി ജില്ലയില്‍ നിരന്തരമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും പ്രളയവും 2 വര്‍ഷമായി തുടരുന്ന കോവിഡ് പ്രതിസന്ധിയും മൂലവും തൊഴില്‍ നഷ്ടവും കൃഷിനാശവും വന്നിട്ടുള്ള കര്‍ഷകരുടെയും, ചെറുകിട കച്ചവടക്കാര്‍ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി മറ്റ് ജനങ്ങളെയും വായ്പാ കുടിശ്ശികയിന്മേല് ബാങ്കുകള്‍ കടുത്ത ആശങ്കയും പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഈ കാര്യത്തില്‍ സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാവുകയും വായ്പാ തിരിച്ചടവുകള്‍ക്ക് 6 മാസത്തെയെങ്കിലും സാവകാശം നല്‍കുകണമെന്നും അതുവരെ ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നും എം.പി. മുഖ്യമന്ത്രിക്കുള്ള കത്തില്‍ ആവശ്യപ്പെട്ടു.