മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ ഡംപിംഗ് യാര്‍ഡില്‍ നിക്ഷേപിയ്ക്കേണ്ട മാലിന്യം മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്തെ ആധുനിക മത്സ്യ മാര്‍ക്കറ്റ് കെട്ടിടത്തില്‍ നിക്ഷേപിയ്ക്കുന്നത് അവസാനിപ്പിയ്ക്കണമെമെന്ന് സിപിഎം മൂവാറ്റുപുഴ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഡംപിംഗ് യാര്‍ഡില്‍ മാലിന്യം തള്ളുന്നത് മൂലം ദുര്‍ഗന്ധവും മലിന ജല മൊഴുകുന്നതും പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ ഇവിടെ മാലിന്യവുമായെത്തുന്ന വാഹനങ്ങള്‍
നാട്ടുകാര്‍ തടയുകയാണ്. ഇതേ തുടര്‍ന്നാണ് നഗരസഭ മാലിന്യം മത്സ്യ മാര്‍ക്കറ്റില്‍ നിക്ഷേപിയ്ക്കുന്നത്. ഇത്രോഗം പടര്‍ത്തുവാന്‍ കാരണമാകും. ഇത് അവസാനിപ്പിയ്ക്കണം. നഗരസഭ പ്രദേശത്ത് ഉറവിട മാലിന്യ സംസ്കരണം നടപ്പാക്കണം. സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യമുക്ത നവകേരളം പദ്ധതി നടപ്പാക്കണമെന്നും സിപിഎം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.