ഐ.എന്‍.ടി.യു.സി. ആവിഷ്കരിച്ച ‘ശ്രദ്ധ’പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.ആര്. പ്രതാപന് നിര്‍വ്വഹിച്ചു. കോവിഡ് പ്രതിസന്ധി മൂലമുണ്ടായ തൊഴില്‍ നഷ്ടവും ശാരീരിക അവശതകളും നേരിടുന്ന തൊഴിലാളികളെയും തൊഴിലാളി കുടുംബംഗങ്ങളേയും സഹായിക്കുന്നതിനാണ് ഐ.എന്‍.ടി.യു.സി. ‘ശ്രദ്ധ’പരിപാടി ആവിഷ്കരിച്ചത്. കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട് ശാരീരിക അവശതകള്‍ നേരിടുന്ന പേരുര്‍ക്കട സൂര്യാ നഗറിലെ ജോയിക്ക് ആധുനിക സൗകര്യങ്ങളുള്ള വീല്‍ ചെയറും വാക്കറും നല്‍കിയാണ് പരിപാടി വി.ആര്. പ്രതാപന് ഉദ്ഘാടനം ചെയ്തത്.
ഐ.എന്‍.ടി.യു.സി. മണ്ഡലം പ്രസിഡന്റ് പേരൂര്‍ക്കട രാജീവ് അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് മേലത്തുമേലെ ജയചന്ദ്രന്, അമ്പലംമുക്കു് രഞ്ജിത്, ഷിബു, അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.