ആറ്റിങ്ങല്‍: കെ.പി.സി.സി സെക്രട്ടറി എം.എ. ലത്തീഫിനെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ആറ്റിങ്ങല്‍ നഗരത്തില്‍ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം. കെ.പി.സി.സി സെക്രട്ടറി ആയിരുന്ന എം.എ. ലത്തീഫിനെ പാര്‍ട്ടിയില്‍ നിന്നും കെ.പി.സി.സി നേതൃത്വം സസ്പെന്‍ഡ് ചെയ്തിരുന്നു. ഒരു വിശദീകരണം പോലും ചോതിക്കാതെ സസ്പെന്‍ഡ് ചെയ്തത് നീതീകരിക്കാന്‍ ആകില്ലെന്ന് സസ്പെന്ഷന് നടപടി അടിയന്തിരമായി പിന്‍വലിക്കണം എന്നും ആവശ്യപ്പെട്ട് ആയിരുന്നു പ്രകടനം.
കഴിഞ്ഞ 40 വര്‍ഷക്കാലം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരോടൊപ്പം നിന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയ എം.എ. ലത്തീഫിനെ സംഘടനാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചിലരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് ആയി മാറ്റി നിര്‍ത്തുന്നത് അംഗീകരിക്കാന്‍ ആകില്ലെന്നു പ്രകടനത്തിന് നേതൃത്വം നല്കിയ നേതാക്കള്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഇളമ്പ ഉണ്ണികൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എ.എസ്. ശ്രീകണ്ഠന്, പെരുങ്കുളം അന്‍സര്‍, മോനി, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി സജിന്‍, മണ്ഡലം പ്രസിഡന്റ് നബീല്‍ നൗഷാദ് തുടങ്ങിയവര്‍ പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്കി.