അങ്കമാലി: അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എഴുപത്തിയഞ്ചുകാരന് അറസ്റ്റില്‍. അങ്കമാലി പുളിയനം പീച്ചാനിക്കാട് ചാക്കരപ്പറമ്പ് മൂലന് വീട്ടില്‍ മത്തായി (75) യെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.
12ന് വൈകീട്ട് വാക്കേറ്റത്തിലാണ് സംഭവം തുടങ്ങിയത്.തുടര്‍ന്ന് അയല്‍വാസിയായ വിനീഷിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വിനീഷിന്റെ തലയോട്ടി പൊട്ടി. കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.ഗുരുതരമായി പരിക്കേറ്റയാള്‍ ചികിത്സയിലാണ്. ഇന്‍സ്പെക്ടര്‍ ആര്.വി അരുണ്‍കുമാര്‍ ,എസ് ഐ മാരായ കെ.പ്രദീപ് കുമാര്‍, എം.എസ് ബിജീഷ്, വിജു, പി.ഒ റെജി, സീനിയര്‍ സി പി ഒ മാരായ അജിത തിലകന്, പി.വി വിജീഷ്, ബിന്ദു രാജ്, എബി സുരേന്ദ്രന്, ജെയ്ജോ ആന്റണി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു