കൊച്ചി :ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് 2023-24 വര്‍ഷത്തേക്ക് മൊത്തവരുമാനത്തിന്റെ 20 ശതമാനം തുക ബോണസ് അനുവദിക്കണമെന്ന് പ്രൈവറ്റ് ബസ് തൊഴിലാളി ഫെഡറേഷന് ( എ ഐ ടി യു സി ) ജില്ലാ പ്രസിഡന്റ് ജോണ്‍ ലൂക്കോസ്, ജനറല്‍ സെക്രട്ടറി ജോയ് ജോസഫ് എന്നിവര്‍ ബസ് ഉടമ സംഘടനകളോട് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ബന്ധപ്പെട്ട ട്രേഡ് യൂണിയനുകളുമായി കൂടിയാലോചിച്ച് പരിഹാരം കാണണമെന്നും സെപ്റ്റംബര്‍ അഞ്ചിനുള്ളില്‍ തൊഴിലാളികള്‍ക്ക് ബോണസ് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്‍കുകയും ബന്ധപ്പെട്ട തൊഴിലുടമ സംഘടനകള്‍ക്ക് ഡിമാന്റ് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും നേതാക്കള്‍ അറിയിച്ചു