എറണാകുളം: കോവിഡ് പ്രതിസന്ധിയില്‍ വാക്സിന് ചലഞ്ചില്‍ പങ്കാളികളായി മാതൃകയായി കടയിരുപ്പ് ഗവണ്മെന്റ് സ്കൂള്‍ ജീവനക്കാര്‍. 6,12,546/ രൂപയാണ് വാക്സിന് ചലഞ്ചില്‍ പങ്കാളികളായി ഇവര്‍ സര്‍ക്കാരിന് നല്‍കിയത്. സ്കൂളിലെ 57 അദ്ധ്യാപകരും 6 അനധ്യാപക ജീവനക്കാരുമടക്കം 63 പേരാണ് ചലഞ്ചില്‍ പങ്കാളികളായത്.
സാലറി ചലഞ്ചില്‍ സര്‍ക്കാര്‍ തിരികെ നല്കിയ ശമ്പളത്തിന്റെ ആദ്യ ഗഡുവാണ് വാക്സിന് ചലഞ്ചിലേക്ക് ഇവര്‍ സംഭാവന നല്‍കിയത്. ജീവനക്കാര്‍ നല്കിയ സമ്മതപത്രം സീനിയര്‍ അസിസ്റ്റന്റ് എന്‍. സിനി ടീച്ചറില്‍ നിന്നും ഏറ്റുവാങ്ങി. കടയിരുപ്പ് സ്കൂളിലെ ജീവനക്കാരുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് അഭിനന്ദന പ്രവാഹം.