മൂവാറ്റുപുഴ: വടംവലി താരങ്ങള്‍ക്ക് പിഎസ്സിയിലടക്കം എല്ലാ കാര്യങ്ങളിലും പൂര്‍ണ്ണ പരിഗണന ഉറപ്പാക്കുമെന്ന് കായിക മന്ത്രി വി. അബ്ദുള്‍ റഹ്മാന് പറഞ്ഞു. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംസ്ഥാന പുരുഷ വനിത വടം വലി ചാമ്പ്യന്‍ഷിപ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കായികതാരങ്ങളുടെ ജോലി നല്‍കുന്നത് സംബന്ധിച്ച ചില തടസങ്ങളുണ്ടെന്നും അത് ഉടന്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കായിക നയം അടുത്ത മാസം നിയമസഭയിലെത്തുമെന്നും താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. വിജയികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വ്വഹിച്ചു. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജോസഫ് വാഴക്കന് അദ്ധ്യക്ഷത വഹിച്ചു. മാത്യുകുഴല്‍ നാടന്‍ എംഎല്‍എ മുഖ്യപ്രഭാക്ഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുനിസിപ്പല്‍ ചെയര്‍മാര്‍ പി.പി എല്‍ദോസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍എം.ജോസഫ്, ജോര്‍ജ്ജ് ഫ്രാന്‍സീസ് തെക്കേക്കര, സംസ്ഥാന സ്പോട്സ് കൗണ്‍സില്‍ അംഗം ജോഷി പള്ളന്‍, ടഗ് ഓഫ് വാര് ഫെഡറേഷന് നാഷണല്‍ ജോയിന്റ് സെക്രട്ടറി ആര്. രാമനാഥന്, വടംവലി അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ്, എറണാകുളം ജില്ല പ്രസിഡന്റ് ഷാന്‍ മുഹമ്മദ്, ട്രഷറര്‍ ജോണ്സണ് ജോസഫ്, ജോ. സെക്രട്ടറി പ്രവീണ്‍ മാത്യു, സംസ്ഥാന കമ്മറ്റി അംഗം റോയി. പി ജോര്‍ജ്, മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് പി.വി അബ്ദുല്‍ സലാം, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ജോസ് കുര്യാക്കോസ്, വാക്കിംഗ് ക്ലബ്ബ് വൈസ് പ്രസിഡന്റ് സുബൈര്‍ പാലത്തിങ്കല്‍ സെക്രട്ടറി സുനീര്‍ തെക്കേടത്ത്, രാജന് ബാബു, എന്നിവര്‍ പങെങ്കടുത്തു.
വിജയികള്‍:
പുരുഷ വിഭാഗം 600 kg
1 കണ്ണൂര്‍
2 കാസര്‍കോഡ്
3 പാലക്കാട്
4 എറണാകുളം
പുരുഷ വിഭാഗം 640 kg
1. പാലക്കാട്
2. കണ്ണൂര്‍
3. കാസര്‍കോഡ്
4. തൃശൂര്‍
വനിത വിഭാഗം 500 kg
1 പാലക്കാട്
2എറണാകുളം
3 തൃശൂര്‍
4 കാസര്‍കോഡ്
മിക്സഡ് വിഭാഗം 580 kg
1. പാലക്കാട്
2. കണ്ണൂര്‍
3. കാസര്‍കോഡ്
4. തൃശൂര്‍