മൂവാറ്റുപുഴ: മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ കീഴിലുള്ള ആനിക്കാട് കിഴക്കേ ഉപകനാല്‍(നടുക്കര) ജലസേജന വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യ്തു. എല്‍ദോ എബ്രഹാം എം എല്‍ എയും ഓണ്‍ലൈനിലൂടെ അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജലസേജന വകുപ്പ് ചീഫ് എഞ്ചിനീയര്‍ സുനില്‍ രാജ്.ഡി.റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ജോസ് അഗസ്റ്റിന്, പഞ്ചായത്ത് പ്രസിഡന്റ്മാരായ ഷെല്‍മി ജോണ്സണ്, സുറുമി അജീഷ്, വൈസ് പ്രസിഡന്റ്മാരായ അഷറഫ് മൈതീന്‍, രാജന് കടക്കോട് എന്നിവര്‍ പ്രസംഗിച്ചു. എംവിഐപി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.കെ.ശ്യാംകുമാര്‍ സ്വാഗതവും സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ശ്രീകല.സി.കെ.നന്ദിയും പറഞ്ഞു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ സംമ്പന്ധിച്ചു.