നേര്യമംഗലം: ജപ്തി നടപടി ഭയന്ന് തലക്കോട് കടബാധ്യത മൂലം ആത്മഹത്യ ചെയ്ത പിജെ ജോസ് പുല്‍പറമ്പിലിന്റെ കുടുംബം പെരുവഴിയിലേക്ക്. രോഗിയായ ജോസിന്റെ ഭാര്യയും നിര്‍ദ്ദനനായ മകനും ഭാര്യക്കും രണ്ട് പിഞ്ച് കുഞ്ഞുങ്ങള്‍ക്കും ആത്മഹത്യയല്ലാതെ മാര്‍ഗ്ഗമില്ലെന്ന് മകന് പറഞ്ഞു.
തലക്കോട് അള്ളുങ്കലില്‍ ഗൃഹനാഥന് ഭാര്യയുടെ പേരില്‍ കേരള ബാങ്ക് (ജില്ലാ സഹകരണ ബാങ്കി)ല്‍ നിന്നും എടുത്ത ലോണിന്റെ ബാലന്‍സ് ഉള്ള കുടിശിക എഴുതിത്തള്ളണമെന്നും ജപ്തി നടപടികളില്‍ നിന്ന് പിന് തിരിയണമെന്നും ഇനി ഒരു നടപടി ബാങ്ക് തുനിഞ്ഞാല്‍ കുടുംബം പെരുവഴിയിലാകുമെന്നും കവളങ്ങാട് പഞ്ചായത്ത് പൗരസമിതി ആവശ്യപ്പെട്ടു.
അള്ളുങ്കലില്‍ കഴിഞ്ഞ 30.12. 2022 തീയതി കളങ്ങാട് പഞ്ചായത്തില്‍ പതിമൂന്നാം വാര്‍ഡില്‍ താമസിക്കുന്ന പി ജെ ജോസ് പുല്‍പറമ്പിലാണ് കടബാധ്യത മൂലം ആത്മഹത്യ ചെയ്തത്. വര്‍ഷങ്ങളായി രോഗിയായിരുന്ന നിര്‍ധന കുടുംബത്തില്‍പ്പെട്ട ജോസ് അഞ്ച് ലക്ഷം രൂപ ഭാര്യയുടെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലം പണയപ്പെടുത്തി ലോണെടുക്കുകയും തിരിച്ചടക്കാന്‍ കഴിയാതെ 8 ലക്ഷം രൂപയോളം പലിശ ഉള്‍പ്പെടെ വരുകയും ചെയ്തു. ബാങ്കില്‍ നിന്ന് ജപ്തി ഭീഷണി നല്‍കിക്കൊണ്ട് ബാങ്ക് നോട്ടീസ് അയയ്ക്കുകയും നിരന്തരം വീട്ടില്‍ വന്ന് ശല്യപ്പെടുത്തുകയും ചെയ്തിരുന്നു.
മാനസികമായി ആകെ തകര്‍ന്ന ജോസ് ആത്മഹത്യ അല്ലാതെ ഞങ്ങള്‍ക്ക് വേറെ മാര്‍ഗ്ഗമില്ല എന്ന് ബാങ്കുകാരെ അറിയിച്ചിട്ടുള്ളതാണ്. രോഗിയായ ഭാര്യയും കൂലിപ്പണിക്കാരനായ മകനും ജോസിന്റെ ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ജോസിന്റെ മരണത്തോടെ വലിയ പ്രതിസന്ധിയിലായി കുടുംബം. ലോണ്‍ തിരിച്ചടയ്ക്കാന്‍ മുന്പോട്ട് ഒരു മാര്‍ഗവും ഇല്ലാത്ത ഇവരുടെ കുടിശ്ശിക എത്രയും പെട്ടെന്ന് എഴുതി തള്ളി ജപ്തി നടപടികളില്‍ നിന്ന് പിന് തിരിയണമെന്ന് ബന്ധപ്പെട്ട അധികാരികളോട് കവളങ്ങാട് പഞ്ചായത്ത് പൗരസമിതി ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഷൈജു തോമസ്, സെക്രട്ടറി അനൂപ് റ്റി.എസ്., ഷാജു എം.കെ., തോമസ് വട്ടപ്പാറ, എല്‍ദോസ് തോംമ്പ്രയില്‍, ബിനു എം.എക്സ്. എന്നിവരുടെ നേതൃത്വത്തില്‍ ആത്മഹത്യ ചെയ്ത പി.ജെ തോമസിന്റെ ജപ്തി നടപടികള്‍ നേരിരുന്ന വീട് സന്ദര്‍ശിച്ചു.