ഗാന്ധിനഗര്‍: മയക്കുമരുന്നിനെതിരെ പോസ്റ്റര്‍ ഒട്ടിച്ചതിലുള്ള വൈരാഗ്യത്തെത്തുടര്‍ന്ന് യുവാവിനെ സംഘം ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍.സംഭവത്തില്‍ പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ച മാടപ്പള്ളി മാമ്മൂട് പേഴത്തോലില്‍ കൃഷ്ണകുമാറാ(രാഹുല്‍-24)ണ് അറസ്റ്റിലായത്. ആലപ്പുഴയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് സംഭവം. പാറമ്പുഴ സ്വദേശിയായ യുവാവിനാണ് മര്‍ദ്ദനമേറ്റത്. ഇയാള്‍ മയക്കുമരുന്നിനെതിരെ പോസ്റ്റര്‍ ഒട്ടിച്ചതിലുള്ള വിരോധത്താല്‍ പ്രതികള്‍ സംഘം ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.