മൂവാറ്റുപുഴ : ടൗണ്‍ വികസനത്തിന്റെ ഭാഗമായി യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിന് തുടക്കമായി. കെഎസ്ഇബി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള ആര് എം . യു (റിംഗ് മെയിന്‍ യൂണിറ്റുകള്‍) കള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളാണ് തുടങ്ങിയത്.
ടൗണ്‍ റോഡ് വികസനത്തിന്റെ ഭാഗമായി കെഎസ്ഇബി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്ന നടപടികള്‍ക്കാണ് തുടക്കമിട്ടത്. ഇതിന് ആവശ്യമായ ആര് എം യു കള്‍ നേരത്തെ മൂവാറ്റുപുഴയില്‍ എത്തിയിരുന്നു. യൂട്ടിലിറ്റി ഷിഫ്റ്റിംഗ് ആവശ്യങ്ങള്‍ക്കായി കെഎസ്ഇബിക്ക് 3.1 6 കോടി രൂപയും വാട്ടര്‍ അതോറിറ്റിക്ക് 1.95 കോടി രൂപയും കെ ആര് എഫ് ബി അനുവദിച്ചിട്ടുണ്ട്.
കെഎസ്ഇബിയുടെ വൈദ്യുതി ലൈനുകള്‍ മാറ്റുന്നതിന് മുമ്പായി വൈദ്യുതി വിതരണം സുഗമമായി നടത്തുന്നതിനുള്ള ആധുനിക സാങ്കേതിക ഉപകരണമായ ആര് എം യു . സ്ഥാപിക്കേണ്ടതാണ്. പി. ഒ ജംഗ്ഷന് മുതല്‍ കച്ചേരി താഴം വരെയുള്ള ഭാഗങ്ങളില്‍ ആര് എം യു സ്ഥാപിക്കുന്ന പ്രവ്യത്തികള്‍ക്കാണ് ഇന്നലെ തുടക്കമിട്ടതന്ന് മാത്യു കുഴല്നാടന് എം എല്‍ എ പറഞ്ഞു.
ആര് എം യുകള്‍ സ്ഥാപിക്കുന്നതോടെ 11 കെ വി ലൈനുകള്‍ ഭൂഗര്‍ഭ കേബിളിലേക്ക് മാറ്റും. കൂടാതെ പുതിയ കണക്ഷനുകള്‍ ലൈനുകള്‍ വലിക്കാതെ ആര് എം യുവില്‍ നിന്ന് കേബിള്‍ വഴി നേരിട്ട് നല്കുവാനും സാധിക്കും. 23 ആര്.എം. യുകളാണ് നഗരത്തില്‍ സ്ഥാപിക്കേണ്ടത്