ചവറ: പുതിയ കാവ്നെഞ്ചുരോഗ ആശുപത്രിയിലെ രോഗികള്‍ക്കും, അനാഥര്‍ക്കും നിത്യ പ്രഭാത ഭക്ഷണം നടത്തുന്ന നന്മ വണ്ടിക്ക് ഭക്ഷ്യധാന്യങ്ങളും, ഫലവര്‍ഗ്ഗങ്ങളും കൈമാറി കരുതലിന്റെ തണലുമായി പുത്തന്‍തുറ ശ്രീ മഹാവിഷ്ണു ക്ഷേത്രം. ക്ഷേത്രത്തിലെ വിഷു ഉല്‍സവത്തോടനുബന്ധിച്ച് നടന്ന ദശാവതാര ചാര്‍ത്തിന്റെ ഭാഗമായുള്ള 76 പറയില്‍ ലഭിച്ച ഭക്ഷ്യവിഭവങ്ങള്‍ നന്മ വണ്ടിക്ക് കൈമാറി.
കരയോഗം പ്രസിഡന്റ് യു. രാജു, സെക്രട്ടറി സുരേഷ് എന്നിവരില്‍ നിന്നും നന്മ വണ്ടി പ്രതിനിധി ബിജു മുഹമ്മദ് ഭക്ഷ്യധാന്യങ്ങള്‍ ഏറ്റുവാങ്ങി.
സതീശന്, ജോളി മോന് ജയമോന്, ബിജു, മധു, പ്രസാദ്, ഓമനക്കുട്ടന്, അച്ചു, ഹാരീസ് ഹാരി എന്നിവര്‍ സംബന്ധിച്ചു.