പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ ഏഴ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പന്ത്രണ്ട് പേരെ പരിശോധിച്ചതിലാണ് ഏഴ് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയത്. അണുനശീകരണം നടത്തി സ്റ്റേഷന് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ഇനി മുതല്‍ അത്യാവശ്യ പരാതികള്‍ മാത്രമേ സ്റ്റേഷനില്‍ സ്വീകരിക്കുകയുള്ളുവെന്ന് സ്റ്റേഷന് അധികൃതര്‍ അറിയിച്ചു.
പത്തനംതിട്ടയില്‍ ഇന്നലെ 348 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ആകെ 10604 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 7849 പേര് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്നലെ ജില്ലയില്‍ കൊവിഡ് ബാധിതമായ രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തു.