കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ കീഴില്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസ് നടപ്പിലാക്കുന്ന ‘നശാ മുക്ത് ഭാരത് അഭിയാന് ‘ പ്രോഗ്രാമിന്റെ ഭാഗമായി ലഹരിക്കെതിരെ നവ മാധ്യമ പ്രചാരണ മത്സരം നടത്തി. 2021 ജൂണ്‍ 26 മുതല്‍ ജൂലൈ 26 വരെ ഒരു മാസ കാലം മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ജില്ലയിലെ വിവിധ കോളേജുകള്‍, വകുപ്പുകള്‍, സംഘടനകള്‍, എന്‍.ജി.ഒ കള്‍, ക്ലബ്ബുകള്‍,കുടുംബശ്രീകള്‍ തുടങ്ങിയവര്‍ നവ മാധ്യമങ്ങളിലൂടെ നടത്തിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് വിജയികളെ പ്രഖ്യാപിച്ചത്.
നവ മാധ്യമ പ്രചാരണ മത്സരവിജയികള്‍: ഒന്നാം സമ്മാനം ഗവണ്മെന്റ് വി. എച്ച്. എസ്. എസ് ഈസ്റ്റ് മാറാടി എന്‍.എസ്.എസ് യൂണിറ്റ്.രണ്ടാം സമ്മാനം ഭാരത മാതാ സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്, തൃക്കാക്കര, മൂന്നാം സമ്മാനം ഗവണ്മെന്റ് ലോ കോളേജ്, എറണാകുളം.വിജയികള്‍ക്ക് യഥാക്രമം 15000, 10000, 5000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.
ലഹരിക്കെതിരെ കൈകോര്‍ക്കാം ലഹരി വിമുക്ത എറണാകുളം എന്ന പേരില്‍ നടത്തിയ ക്യാമ്പയിനിന്റെ ഭാഗമായി ഈസ്റ്റ് മാറാടി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണറ്റിന്റെയും മറ്റ് ക്ലബുകളുടെയും നേതൃത്വത്തില്‍ ഓണ്‍ലൈനായും അല്ലാതെയും നിരവധി വേറിട്ടതും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് വിലയിരുത്തിയാണ് ഒന്നാം സമ്മാനത്തിന് അര്‍ഹത നേടിയത്. ഒരു മാസം നീണ്ടു നിന്ന ക്യാമ്പയിനില്‍ ഒരു ദിവസം ഒരു പ്രവര്‍ത്തനം എന്ന നിലയില്‍ മുപ്പത് പ്രോഗ്രാം നടത്തി.
എല്ലാ പ്രവര്‍ത്തനങ്ങളും ഫെയിസ് ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, വാട്സാപ്പ്, മെസഞ്ചര്‍, ടെലിഗ്രാം, ക്ലബ് ഹൗസ്, ഗൂഗിള്‍ മീറ്റ്, സൂം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് പ്രചരിപ്പിച്ചത്. അതിഥി തൊഴിലാളികള്‍ക്ക് അവരുടെ മാതൃഭാഷയില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പോസ്റ്ററും, ലഘുലേഖകളും വിതരണം ചെയ്തു. അതിന്റെ ഉത്ഘാടനം വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ പി.ബ. സലിം ഐ എ എസിന് പ്രമുഖ ടെക്ക് ട്രാവലര്‍ സുജിത് ഭക്തനും സച്ചിന് സി ജമാലും കൈമാറിയ ഫോട്ടോയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 16,859 ലൈക്കും ഫെയ്സ് ബുക്കില്‍ 43000 ലൈക്കും നേടി ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയതും ഒന്നാം സ്ഥാനത്തെത്താന്‍ സഹായിച്ചു.
ലഹരിക്കെതിരെ കുടുംബ പ്രതിഞ്ജ, പൊതുയിടങ്ങളിലും വീടുകളിലും സ്റ്റിക്കറുകള്‍ ഒട്ടിക്കുക, പോസ്റ്റര്‍ മേക്കിംഗ്, ക്വിസ് മത്സരം, ട്രോള്‍ നിര്‍മ്മാണം, ഓണ്‍ലൈന്‍ പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ്, ക്യാമ്പയിനിന്റെ പേരില്‍ കുന്നമംഗലം കൃഷ്ണന് ഒരു കവിതയും രചിച്ചു. കാഴ്ചയില്ലാത്തവര്‍ക്കും, കേള്‍വി ശക്തിയില്ലാത്തവര്‍ക്കും, സംസാരശേഷിയില്ലാത്തവര്‍ക്കും അവരുടെ സൈന്‍ ലാംഗേജില്‍ എക്സ്പപര്ട്ട്കളെ കൊണ്ട് ബോധവല്‍ക്കരണം നടത്തി. കരുണാസായി എന്ന ഡീ അഡിക്ഷന് സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ആയി സന്ദര്‍ശനം നടത്തി. ക്യാമ്പയിനിന്റെ ഉത്ഘാടനം കൊച്ചിന് സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ആനി ശിവയും, സ്റ്റിക്കര്‍ പ്രകാശനം ജില്ലാ പഞ്ചായത്തംഗം ഷാന്റി എബ്രഹാമും, നൂറ്റി ഒന്ന് പ്രമുഖരുടെ ലഹരി വിമുക്ത സന്ദേശം ജില്ല സാമൂഹ്യ നീതി ഓഫീസര്‍ സുബൈര്‍ കെ.കെ യും സമാപന സമ്മേളനം ഡോ.എല്‍. ആര് മധുജനും നിര്‍വഹിച്ചു.
പ്രിന്‍സിപ്പാള്‍ റനിത ഗോവിന്ദ്, ഹെഡ്മാസ്റ്റര് അജയന് എ, പി.റ്റി.എ പ്രസിഡന്റ് പി.റ്റി.അനില്‍കുമാര്‍, മദര്‍ പി.റ്റി.എ ചെയര്‍പേഴ്സണ്‍ സിനിജ സനില്‍ , മുന്‍ എച്ച്.എം സഫിയ സി.പി, ഗിരിജ എം പി, അനില്‍കുമാര്‍ ഗ്രേസി കുര്യന്, ശ്രീകല ജി, രതീഷ് വിജയന്, ബാബു പി.യു, സ്കൂള്‍ കൗണ്‍സലര്‍ ഹണി വര്‍ഗീസ്, പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദിഖി, വിദ്യാര്‍ത്ഥികളായ ബേസില്‍ ബിജു, ലിയാ ബിനോയ്, ജിത്തു രാജു, കാര്‍ത്തിക് പ്രസാദ്, ഡോണറ്റ് തുടങ്ങിയവര്‍ നേത്യത്വം നല്കി.