മൂവാറ്റുപുഴ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷന്റെ സംസ്ഥാന സമ്മേളനവും കുടുംബ സംഗമവും ശനിയാഴ്ച മൂവാറ്റുപുഴയില്‍ നടക്കും. രാവിലെ പത്തിന് കെ പി വി സെന്‍ട്രല്‍ ഹാളില്‍ സംസ്ഥാന സമ്മേളനം മുന്‍ എംഎല്‍എയും സിനിമ സംവിധായകനുമായ പി.ടി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യും. പി പി എം എ സംസ്ഥാന പ്രസിഡണ്ട് കുമ്മിള്‍ നസീര്‍ അധ്യക്ഷതവഹിക്കും. മാത്യു കുഴല്നാടന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.
സമ്മേളനത്തെ തുടര്‍ന്ന് പത്തേമാരി പ്രവാസി മലയാളി അസോസിയേഷന് കുടുംബ അംഗങ്ങള്‍ അവതരിപ്പിക്കുന്ന സര്‍ഗ്ഗലയം കലാവിരുന്നും നടത്തുമെന്ന് പിപിഎംഎ സംസ്ഥാന പ്രസിഡണ്ട് കുമ്മിള്‍ നസീര്‍, എറണാകുളം ജില്ലാ പ്രസിഡണ്ട് നവാസ് പായിപ്ര, ചെയര്മാന് സക്കീര്‍ പായിപ്ര, പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഉണ്ണി ഗംഗാധരന്, കുഞ്ഞുമുഹമ്മദ് പി എം, അസീസ് പായിപ്ര, ഇ എസ് ജമാല്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.